പ്രതീകാത്മക ചിത്രം 
India

അച്ഛന്റെ രണ്ടാം വിവാഹത്തെ ചോദ്യം ചെയ്യാൻ മക്കൾക്ക് അവകാശമുണ്ട്; ഹൈക്കോടതി

അച്ഛൻ മരിച്ചതിന് പിന്നാലെയാണ് രണ്ടാനമ്മയ്ക്കെതിരെ മകൾ കോടതിയെ സമീപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; അച്ഛന്റെ രണ്ടാം വിവാഹത്തിൽ സംശയം തോന്നിയാൽ അത് ചോദ്യം ചെയ്യാൻ മക്കൾക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. അച്ഛൻ മരിച്ചതിന് പിന്നാലെയാണ് രണ്ടാനമ്മയ്ക്കെതിരെ മകൾ കോടതിയെ സമീപിച്ചത്. ആദ്യത്തെ ബന്ധം വേർപെടുത്താതെയാണ് തന്റെ അച്ഛനെ വിവാഹം കഴിച്ചതെന്നും അതിനാൽ വിവാഹം റദ്ദാക്കണം എന്നുമായിരുന്നു മകളുടെ ആവശ്യം. 

2003-ലാണ് അച്ഛൻ പുനർവിവാഹം നടത്തുന്നത്. അച്ഛന്റെ മരണശേഷം 2016-ലാണ് രണ്ടാനമ്മ ആദ്യ വിവാഹത്തിൽനിന്ന് മോചനം നേടിയിട്ടില്ലെന്ന് അറിയുന്നത്. അതിനാൽ വിവാഹം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് മകൾ കുടുംബ കോടതിയെ സമീപിക്കുന്നത്. വിവാഹബന്ധത്തെ ചോദ്യംചെയ്യാൻ ഭാര്യക്കും ഭർത്താവിനും മാത്രമേ അവകാശമുള്ളൂവെന്നും മക്കൾക്കില്ലെന്നുമുള്ള രണ്ടാനമ്മയുടെ വാദം അംഗീകരിച്ച് ഹർജി കുടുംബകോടതി തള്ളി. 2003-ൽ നടന്ന വിവാഹത്തെ 2016-ൽ ചോദ്യംചെയ്യുന്നതിലെ യുക്തിയും രണ്ടാനമ്മ ചോദ്യംചെയ്തിരുന്നു.

ഇതിനെതിരേ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. 2015-ലാണ് അച്ഛൻ മരിച്ചത്. രണ്ടാനമ്മ ആദ്യ വിവാഹത്തിൽനിന്ന് മോചനം നേടിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണെന്നും ഉടനെത്തന്നെ കുടുംബകോടതിയെ സമീപിക്കുകയായിരുന്നുവെന്നും പരാതിക്കാരി ഹൈക്കോടതിയിൽ പറഞ്ഞു. ഇത് അംഗീകരിച്ച ഹൈക്കോടതി, കുടുംബകോടതി വിധി റദ്ദാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി