ഷീ ജിൻപിങ്ങിനെ നരേന്ദ്രമോദി സ്വീകരിക്കുന്നു PTI
India

ആദ്യ സന്ദര്‍ശനം, ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ; ഭൂഗര്‍ഭ പൈപ്പ് ലൈനുകളിൽ പരിശോധന, കനത്ത സുരക്ഷ, ഷീ ജിന്‍പിങ് സഞ്ചരിക്കുന്ന കാര്‍ ഏത്?

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ത്യയില്‍ എത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ത്യയില്‍ എത്തി. ഏഴ് വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുമ്പോള്‍ ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി- ഷീ ജിന്‍പിങ് ഉഭയകക്ഷി ചര്‍ച്ചയെ ഏറെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. വ്യാപാര, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ അടുത്തിടെ നടന്ന ഉന്നതതല ഇടപെടലുകളുടെ തുടര്‍ച്ചയായാണ് ഈ സന്ദര്‍ശനം.

ഷീ ജിന്‍പിങ്ങിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് താമസിക്കുന്ന ഹോട്ടലിന് ചുറ്റുമുള്ള പ്രദേശം നോ- ഫ്‌ലൈ സോണ്‍ ആയി പ്രഖ്യാപിക്കും. ഭീകര വിരുദ്ധ ടീമുകളെയും ബോംബ് സ്‌ക്വാഡുകളെയും പ്രദേശത്ത് വിന്യസിക്കും. കൂടാതെ താമസിക്കുന്ന ഹോട്ടലില്‍ വിപുലമായ സുരക്ഷാ പരിശോധനകള്‍ നടത്തും. ആണവ, റേഡിയേഷന്‍, ജൈവ രാസ ഭീഷണികള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പരിശോധനയുടെ ഭാഗമാണ്. കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള ഭൂഗര്‍ഭ പൈപ്പ് ലൈനുകളും മറ്റ് ഇന്‍ഫ്രാസ്ട്രക്ചറുകളും പരിശോധിക്കും.

സന്ദര്‍ശനത്തിന് ഏകദേശം 10 ദിവസം മുന്‍പ് ചൈന ഒരു കാര്‍ഗോ വിമാനത്തില്‍ ഷീ ജിന്‍പിങ്ങിന്റെ ഹോങ്ഖി സ്‌റ്റേറ്റ് ലിമോസിന്‍, ഒരു ബാക്കപ്പ് വാഹനം, ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ ഇന്ത്യയിലെത്തിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചൈനീസ് പ്രസിഡന്റ് ഏകദേശം 24 മണിക്കൂര്‍ ഇന്ത്യയില്‍ തുടരുമെന്നാണ് കരുതുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെ ഭാരത് മണ്ഡപത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് തിരിക്കും.

എയര്‍ ചൈന പ്രവര്‍ത്തിപ്പിക്കുന്ന പരിഷ്‌കരിച്ച ബോയിങ് 747-8 വിമാനത്തിലാണ് ഷീ ജിന്‍പിങ് യാത്ര ചെയ്യുന്നത്. വാണിജ്യ യാത്രാ ജെറ്റായിരുന്ന ഈ വിമാനം 2014ലാണ് എയര്‍ചൈനയുടെ സേവനത്തിന്റെ ഭാഗമായത്. എന്‍ക്രിപ്റ്റ് ചെയ്ത സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ഘടിപ്പിച്ച ഈ വിമാനം വഴി ഷീ ജിന്‍പിങ്ങിന് ചൈനീസ് സര്‍ക്കാരുമായും സൈനിക കമാന്‍ഡ് സെന്റുകളുമായും ബന്ധപ്പെടാന്‍ സാധിക്കും. ഉച്ചകോടിയുടെ ഭാഗമായി ഡല്‍ഹിയിലുടനീളം സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. 15,000ലധികം പൊലീസ് ഉദ്യോഗസ്ഥരെയും 200 കമ്പനി പാരാമിലിട്ടറി സേനയെയും വിന്യസിച്ചിട്ടുണ്ട്.

Chinese President Xi Jinping arrived India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രേക്ഷകരിപ്പോൾ അമ്മമാരെ മാറ്റി നിർത്തുന്നില്ല, കുഞ്ഞുണ്ടായതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടാൽ വിഷമമുണ്ടാകും'

20 മിനിറ്റ് ഫ്രിഡ്ജിൽ വെയ്ക്കാം, ഉള്ളി അരിയുമ്പോൾ കണ്ണുനീർ ഒഴിവാക്കാൻ 7 ടിപ്സ്

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് ഫെലോ ഒഴിവ്; അഭിമുഖം സെപ്റ്റംബർ 15ന്

കൈക്കൂലി നല്‍കി മോര്‍ച്ചറി തുറന്നു; മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ചു; യുവാക്കള്‍ അറസ്റ്റില്‍

നിരത്തുകളില്‍ 'ടെയില്‍ഗേറ്റിങ്' വേണ്ട; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്