ശ്രീനഗര്‍-ലേ ദേശീയപാതയിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ സൈനിക വാഹനങ്ങള്‍/ പിടിഐ 
India

അതിര്‍ത്തി ലംഘിച്ച് ചൈനീസ് സേന; നാട്ടുകാരുടെ ചെറുത്തുനില്‍പ്പ്, തിരിച്ചയച്ച് ഐടിബിപി

അതിര്‍ത്തി ലംഘിച്ച് കടന്നുകയറാനുള്ള ചൈനീസ് സേനയുടെ ശ്രമം ഇന്ത്യന്‍ സൈന്യവും നാട്ടുകാരും ചേര്‍ന്ന് ചെറുത്തു

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: അതിര്‍ത്തി ലംഘിച്ച് കടന്നുകയറാനുള്ള ചൈനീസ് സേനയുടെ ശ്രമം ഇന്ത്യന്‍ സൈന്യവും നാട്ടുകാരും ചേര്‍ന്ന് ചെറുത്തു. ലേയിലാണ് ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റമുണ്ടായത്. രണ്ടു വാഹനങ്ങളിലായി എത്തിയ സൈനികര്‍ ലഡാക്കിലെ ലേയുടെ കിഴക്ക് ഭാഗത്തിന് 135 കിലോമീറ്റര്‍ അകലെ ന്യോമയില്‍ പ്രവേശിക്കുകയായിരുന്നു. 

ന്യോമയില്‍ ഇവരെ കാലികളെ മേയ്ക്കാനെത്തിയ നാട്ടുകാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് ഐടിബിപി സേന ഉദ്യോഗസ്ഥരെത്തി ഇവരെ മടക്കി അയച്ചു.

സൈനിക വേഷത്തില്‍ അല്ലാതെ, സാധാരണക്കാരുടെ വേഷത്തിലാണ് ചൈനീസ് സേന എത്തിയത്. ഐടിബിപി എത്തുന്നതുവരെ ഗ്രാമീണര്‍ ചൈനീസ് പട്ടാളത്തെ തടഞ്ഞുവച്ചു. ഞായറാഴ്ചയാണ് ഇതിന്റെ  ദൃശ്യങ്ങള്‍ പുറത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT