ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം/ ചിത്രം ട്വിറ്റർ 
India

കുപ്പിയേറ്, ഉന്തും തള്ളും, പോര്‍വിളി; ഡല്‍ഹി കോര്‍പ്പറേഷന്‍ യോഗത്തിന്റെ വിഡിയോ പുറത്ത് 

സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ എഎപി അം​ഗങ്ങൾ ഫോൺ ഉപയോ​ഗിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സംഘർഷം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എഎപി-ബിജെപി അം​ഗങ്ങൾ തമ്മിൽ കുപ്പിയേറും പോർവിളിയും. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ എഎപി അം​ഗങ്ങൾ ഫോൺ ഉപയോ​ഗിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് അംഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പ് പൂർത്തിയാക്കാതെ യോഗം അവസാനിപ്പിക്കില്ലെന്ന് എഎപി നിലപാടെടുത്തതോടെ സഭ പലതവണ നിർത്തിവെച്ചു.

കൗൺസിൽ മീറ്റിങ് ബഹളത്തെ തുടർന്ന് എട്ട് തവണയാണ് നിർത്തിവെച്ചത്. അതേസമയം സഭയ്‌ക്കുള്ളിൽ നടന്ന സംഘർഷത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. അം​ഗങ്ങൾ പരസ്‌പരം പോർവിളിച്ച് ഉന്തുന്നതും കുപ്പിയെറിയുന്നതുമെല്ലാം വിഡിയോയിൽ വ്യക്തമാണ്.

ബാലറ്റ് ബോക്‌സുകൾ നടുത്തളത്തിലേക്ക് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ തന്നെ ബിജെപി കൗൺസിലർ ആക്രമിച്ചുവെന്ന് ഡൽഹി കോർപ്പറേഷൻ പുതിയ മേയർ ഷെല്ലി ഒബ്റോയി ആരോപിച്ചു. എന്നാൽ മേയറോട് സംസാരിക്കാനാണ് ശ്രമിച്ചതെന്നാണ് ബിജെപി വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

SCROLL FOR NEXT