ചുരുവില്‍ നിന്നുള്ള ബിജെപി എംപിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്  ഫെയ്‌സ്ബുക്ക്
India

സീറ്റ് ലഭിച്ചില്ല; രാജസ്ഥാന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍

തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്ന് രാഹുല്‍ കസ്വാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനിലെ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചുരുവില്‍ നിന്നുള്ള എംപി രാഹുല്‍ കസ്വാനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബിജെപി കസ്വാന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

'രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ ഈ നിമിഷം ബിജെപിയില്‍ നിന്നും പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നു രാജിവയ്ക്കുകയാണെന്ന്' രാഹുല്‍ പറഞ്ഞു. പത്തുവര്‍ഷം ചുരു മണ്ഡലത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ പ്രഖ്യാപിച്ചപ്പോള്‍ ചുരുവില്‍ കസ്വാന് പകരം ദേവേന്ദ്ര ജജാരിയെയാണ് സ്ഥാനാര്‍ഥിയാക്കിയത്. 2004ല്‍ രാഹുല്‍ കസ്വാന്റെ പിതാവ് ജയിച്ചതോടെ ചുരു ബിജെപിയുടെ ഉറച്ച കോട്ടയായി മാറി. 2009ലെ ഇലക്ഷനിലും പിതാവ് തന്നെ വിജയിച്ചു. 2014ലെയും 2019ലെയും തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി രാഹുല്‍ കസ്വാന്‍ പാര്‍ലമെന്റിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!