ശ്രീധര്‍ വെമ്പു 
India

അഭിമാന'മുണ്ട്'; ജപ്പാനില്‍ ട്രെയിന്‍ പിടിക്കാന്‍ ഓട്ടത്തോട് ഓട്ടം; ശ്രീധര്‍ വെമ്പുവിന് മുന്നില്‍ അപ്രതീക്ഷിത അതിഥി; വൈറല്‍ വീഡിയോ

തമിഴ്‌നാടിന്റെ പരമ്പാരഗത വേഷമായ മുണ്ടുടുത്ത് ട്രെയിന്‍ പിടിക്കാന്‍ ഓടുന്ന സോഹോ സ്ഥാപകനും സിഇഒയുമായി ശ്രീധര്‍ വെമ്പുവിന്റെ ഓട്ടമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ട്രെയിന്‍ പിടിക്കാനായി ഓടുക എന്നത് ലോകത്തെവിടെയും സാധാരണയായുള്ള ഒരു കാര്യമാണ്. എന്നാല്‍ ജപ്പാനില്‍ വെച്ച് തമിഴ്‌നാടിന്റെ പരമ്പാരഗത വേഷമായ മുണ്ടുടുത്ത് ട്രെയിന്‍ പിടിക്കാന്‍ ഓടുന്ന സോഹോ സ്ഥാപകനും സിഇഒയുമായി ശ്രീധര്‍ വെമ്പുവിന്റെ ഓട്ടമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. തോളില്‍ ഒരു ബാക്ക്പാക്കും തൂക്കി ജപ്പാനിലെ ഒരു റെയില്‍വേ സ്റ്റേഷനിലൂടെ ട്രെയിന്‍ പിടിക്കാനായി ഓടുന്നതാണ് വെമ്പു 'എക്‌സില്‍ പങ്കുവച്ചത്.

ലളിതജീവിതത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും പേരില്‍ നിരവധിപ്പേര്‍ അദ്ദേഹത്തെ പ്രശംസിക്കുമ്പോള്‍, ചില ഉപയോക്താക്കള്‍ ഇതിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. വിദേശയാത്രയ്ക്കിടയിലും പരമ്പരാഗത വസ്ത്രധാരണ രീതി നെഞ്ചേറ്റിയതിന് ഈ സംരംഭകനെ പ്രശംസിക്കുന്നവരാണ് ഏറെയും.

ഈ ട്രെയിന്‍ യാത്രക്കിടെ അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതായി വെമ്പു പറയുന്നു. 'മോട്ടോര്‍ ഇതിഹാസം' എന്ന് വിശേഷിപ്പിക്കുന്ന, ജാപ്പനീസ് എഞ്ചിനീയറായ യോഷിഫുമി ഷിമാഗാക്കിയെ കണ്ടുമുട്ടിയതായും അദ്ദേഹം പറയുന്നു. അദ്ദേഹത്തിനൊപ്പം ഇരിക്കുന്ന ചിത്രവും എക്‌സില്‍ പങ്കുവച്ചു.

ശ്രീധര്‍ വെമ്പുവിന്റെ വസ്ത്രധാരണത്തിലല്ല, മറിച്ച് അദ്ദേഹം വൈകിയതുകൊണ്ടാണ് ഓടേണ്ടി വന്നതെന്നാണ് ചിലര്‍ പറയുന്നത്. സഹയാത്രികരോടുള്ള ബഹുമാനവും അച്ചടക്കത്തിനും ഏറെ വിലനല്‍കുന്ന ഒരു നാട്ടില്‍, പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇങ്ങനെയൊരു വസ്ത്രധാരണ രീതി ഒട്ടും യോജിച്ചതല്ല. വൈകി വരുന്നത് ഒട്ടും നല്ലൊരു മാതൃകയല്ലെന്നുമാണ് ഇവരുടെ വാദം.

Clad in veshti, Sridhar Vembu runs to catch train in Japan, meets 'motor legend' Yoshifumi Shimagaki

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം