കുട്ടി അകത്ത് കുടുങ്ങിയ സര്‍ക്കാര്‍ സ്‌കൂള്‍ 
India

ടീച്ചര്‍ ക്ലാസ് മുറി പുറത്തുനിന്ന് പൂട്ടി; രണ്ടാം ക്ലാസുകാരി ഒരുരാത്രി മുഴുവന്‍ അകത്ത്; ഹെഡ് മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു

രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ജ്യോത്സ്‌ന ദെഹുരി ക്ലാസ് മുറിയിലെ ബെഞ്ചില്‍ ഉറങ്ങുകയായിരുന്നു. ഈ സമയം കുട്ടിയെ ശ്രദ്ധിക്കാതെ ക്ലാസ് മുറി പുറത്തുനിന്ന് ടീച്ചര്‍ അറിയാതെ പൂട്ടി പോകുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: സര്‍ക്കാര്‍ സ്‌കൂളില്‍ രാത്രി മുഴുവന്‍ പൂട്ടിയിട്ട രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഒഡീഷയിലെ കെന്‍ജോര്‍ ജില്ലയിലാണ് സംഭവം. ജനലിന്റെ ഗ്രില്ലില്‍ തല കുടുങ്ങിയ നിലയിലായിരുന്നു കുട്ടിയെന്ന് പൊലീസ് അറിയിച്ചു.

ബന്‍സ്പാല്‍ ബ്ലോക്കിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ജ്യോത്സ്‌ന ദെഹുരി ക്ലാസ് മുറിയിലെ ബെഞ്ചില്‍ ഉറങ്ങുകയായിരുന്നു. ഈ സമയം കുട്ടിയെ ശ്രദ്ധിക്കാതെ ക്ലാസ് മുറി പുറത്തുനിന്ന് ടീച്ചര്‍ അറിയാതെ പൂട്ടി പോകുകയായിരുന്നു. കുട്ടി വ്യാഴാഴ്ച സ്‌കൂളില്‍ നിന്ന് വീട്ടില്‍ എത്തിയില്ലെന്നും രാത്രി മുഴുവന്‍ അവളെ അന്വേഷിച്ചെന്നും വീട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ ഗ്രാമവാസികള്‍ക്കൊപ്പം സ്‌കൂളില്‍ എത്തിയപ്പോഴാണ് കുട്ടിയുടെ തല ജനല്‍ ഗ്രില്ലില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുട്ടി സഹായത്തിനായി നിലവിളിക്കുന്നുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

ഗ്രാമവാസികള്‍ ഇരുമ്പ് ഗ്രില്‍ വളച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലാസ് മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയിരുന്നതിനാല്‍ രാത്രി മുഴുവന്‍ ക്ലാസ് മുറിയില്‍ കഴിയേണ്ടിവന്നു. അടച്ചിട്ട ക്ലാസ് മുറിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ തല ഗ്രില്ലില്‍ കുടുങ്ങിയത്.

സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടു.കുട്ടിയുടെ തല ജനലില്‍ കുടുങ്ങിയതിന്റെ വീഡിയോ വൈറലായതോടെ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം ഉയര്‍ന്നു.

Villagers in Odisha's Keonjhar district on Friday rescued an eight-year-old girl student whose head got stuck in a window grill of a government school where she was left locked overnight

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT