പ്രതീകാത്മക ചിത്രം 
India

'വണ്‍വേ' പ്രണയം, 14കാരിയെ നടുറോഡില്‍ കുത്തിക്കൊന്നു; ബൈക്കില്‍ കടന്നുകളഞ്ഞ മൂന്നംഗ സംഘത്തിനായി തെരച്ചില്‍

മഹാരാഷ്ട്രയില്‍ നടുറോഡില്‍ 14കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ നടുറോഡില്‍ 14കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കുത്തിക്കൊന്നു. അകന്ന ബന്ധുവിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പുനെയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കബഡി പരിശീലനത്തിനായി പോകവേ വഴിമധ്യത്തില്‍ വച്ച് എട്ടാം ക്ലാസുകാരിയെ ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ എത്തിയ 22കാരന്‍ അടക്കമുള്ള മൂന്നംഗ സംഘം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരവധി തവണയാണ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചത്. 

പെണ്‍കുട്ടി തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT