പ്രതീകാത്മക ചിത്രം 
India

പ്രതികാരം തീര്‍ക്കാന്‍ ടീച്ചറുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; എഡിറ്റ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ചു. 9ാം ക്ലാസുകാരന്‍ അറസ്റ്റില്‍

അധ്യാപികയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഒന്‍പതാം ക്ലാസുകാരന്‍ എഡിറ്റ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആഗ്ര: അധ്യാപികയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഒന്‍പതാം ക്ലാസുകാരന്‍ എഡിറ്റ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പൊലീസ് പിടികൂടി. കുട്ടിയെ സഹായിച്ച 22 കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. 22 കാരനെ പൊലിസ് റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജുവൈനല്‍ ഹോമിലയച്ചു. ആഗ്രയിലാണ് സംഭവം. 

 വനിത അധ്യാപികയെ ഉപദ്രവിക്കാനാണ് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് ഒന്‍പതാം ക്ലാസുകാരന്‍  പറഞ്ഞതായി പൊലീസ് പറഞ്ഞു. ബന്ധുവായ 22 കാരന്റെ സഹായത്തോടെയാണ് വ്യാജ് അക്കൗണ്ട് ഉണ്ടാക്കിയതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. 35 വയസുകാരിയായ അധ്യപികയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍ ഇതിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. 

അധ്യപിക കുട്ടികള്‍ക്ക് വീട്ടില്‍വച്ച് കണക്കിന് ട്യൂഷന്‍ നല്‍കാറുണ്ടായിരുന്നു. ഒരുമാസം മുന്‍പ് കുട്ടിയുടെ പെരുമാറ്റത്തെ തുടര്‍ന്ന് ട്യൂഷന്‍ തുടരുന്നത് ടീച്ചര്‍ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ ഈ കുട്ടി നിരന്തരം ടിച്ചറെ വിവിധ നമ്പറുകളിൽ നിന്ന് ഫോണ്‍ വിളിച്ച് ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ കുട്ടി അധ്യാപികയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍