ചക്കി നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിന്റെ തൂണുകൾ നദിയിലേക്ക് തകർന്ന് വീണു/ഫോട്ടോ: എഎഫ്പി 
India

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; 34 മരണം

ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായി

Author : സമകാലിക മലയാളം ഡെസ്ക്


സിംല: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. മേഘവിസ്ഫോടനവും മിന്നൽ പ്രളയവും കാരണം മരിച്ചവരുടെ എണ്ണം 34 ആയി. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. 

ഉത്തരാഖണ്ഡിൽ 13 പേരെയും ഹിമാചൽ പ്രദേശിൽ ആറ് പേരെയും കാണാതായതായി. ഒഡീഷയിൽ അഞ്ച് കുട്ടികളടക്കം ഏഴ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉത്തരാഖണ്ഡ്, ഡെറാഡൂൺ, പൗരി ഗർവാൾ, തെഹ്‌രി ഗർവാൾ, ബാഗേശ്വർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്, ഒറ്റരാത്രികൊണ്ട് പലയിടത്തും ദേശീയ-സംസ്ഥാന പാതകൾ തകർന്നു. ഇതോടെ ​ഗതാ​ഗതം നിലച്ചു.

വെള്ളിയാഴ്ച മുതൽ കനത്ത മഴയാണ് ഹിമാചൽപ്രദേശിൽ. നാല് ദിവസം കൂടി ഉത്തരേന്ത്യയിൽ കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രളയ ഭീതിയെ തുടർന്ന് പല ഗ്രാമങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ധർമശാലയിലെ ചക്കി നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിന്റെ തൂണുകൾ നദിയിലേക്ക് തകർന്ന് വീണു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത