ഹോണ്ട ആക്ടീവയില്‍ നിന്ന് പാമ്പിനെ പിടികൂടുന്ന ദൃശ്യം 
India

സ്‌കൂട്ടറില്‍ പതുങ്ങിയിരുന്നത് 'ഉഗ്രന്‍' മൂര്‍ഖന്‍, വെറും കൈയോടെ പിടികൂടി യുവാവ്; കുറച്ച് കൂടിപ്പോയോ? - വീഡിയോ 

ഇപ്പോള്‍ ഹോണ്ട ആക്ടീവ സ്‌കൂട്ടറില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കാണുമ്പോള്‍ തന്നെ ഭയം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് കൗതുകം തോന്നിപ്പിക്കുന്നതാണ്. പാമ്പ് പതുങ്ങിയിരിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് സ്‌കൂട്ടര്‍, കാര്‍ അടക്കം വാഹനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് എടുക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കുന്നത് നല്ലതാണ് എന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ്.

ഇപ്പോള്‍ ഹോണ്ട ആക്ടീവ സ്‌കൂട്ടറില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. വെറും കൈ ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടുന്നത്. ഇത് അപകടകരമായ രീതിയല്ലേ എന്ന് ദൃശ്യങ്ങള്‍ കാണുമ്പോള്‍ തോന്നാം. പാമ്പിനെ പുറത്തേയ്ക്ക് എടുക്കുന്നതിന് ഒരു സ്‌ക്രൂ ഡ്രൈവര്‍ മാത്രമാണ് ആയുധമായി ഉപയോഗിക്കുന്നത്.

ആക്ടീവയുടെ മുന്നില്‍ ലൈറ്റിന് താഴെയാണ് പാമ്പ് ഒളിച്ചിരുന്നത്. മുന്നിലുള്ള കവര്‍ അഴിച്ചുമാറ്റിയാണ് പാമ്പിനെ പുറത്ത് എടുക്കുന്നത്. തുടര്‍ന്ന് വെറും കൈ കൊണ്ട് പാമ്പിന്റെ വാലില്‍ പിടിച്ച് പുറത്തേയ്ക്ക് കൊണ്ടുവരുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറ്റ'കള്‍ക്ക് ഒരു കോടി രൂപ സംഭാവന; നിയമസഹായം ഉറപ്പാക്കുമെന്ന് കപില്‍ സിബല്‍; വെബ്‌സൈറ്റുമായി സിജെപി

വിജയിന് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക്?; മുഖ്യമന്ത്രിയുടെ സ്ത്രീ വിരുദ്ധപരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം; അറിയാം ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിരോധ രഹസ്യങ്ങൾ ചോർന്നു?; ഡിആർഡിഒ ഡാറ്റകൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെന്ന് കണ്ടെത്തൽ

'ലോണ്‍ അപ്രൂവ്ഡ്'; ശ്രദ്ധിച്ചില്ലെങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ പോകും; ജാഗ്രത

'ന്യു കപ്പിള്‍ ഇന്‍ ടൗണ്‍'; മൃണാല്‍ ഠാക്കൂറും യശ്വസി ജയ്‌സ്വാളും പ്രണയത്തിലോ? ചര്‍ച്ചയായി കഫേയില്‍ നിന്നുള്ള വിഡിയോ