ഇന്‍ഡിഗോ വിമാനം ഫയല്‍ ചിത്രം
India

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പാറ്റ; വീഡിയോ പങ്കിട്ട് യാത്രക്കാരന്‍, പ്രതികരിച്ച് അധികൃതര്‍

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഴുവന്‍ ഇടങ്ങളും നന്നായി വൃത്തിയാക്കി അണുവിമുക്തമാക്കി അടിയന്തര നടപടി സ്വീകരിച്ചതായി ഇന്‍ഡിഗോ അധികൃതര്‍ പ്രതികരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ നിന്ന് പാറ്റയെ കണ്ടെത്തിയെന്ന് യാത്രക്കാരന്‍. വിമാനത്തിലെ ഭക്ഷണം വെയ്ക്കുന്ന ഭാഗത്ത് നിന്ന് പാറ്റയെ കണ്ടെത്തിയെന്നും വീഡിയോ ഉള്‍പ്പെടെ പങ്കുവെച്ച് യാത്രക്കാരന്‍ എക്‌സില്‍ കുറിച്ചു.

തരുണ്‍ ശുക്ലയെന്ന എക്‌സ് ഹാന്‍ഡിലാണ് വീഡിയോ പങ്കിട്ടത്. ''വിമാനത്തിന്റെ ഭക്ഷണ വിഭാഗത്തില്‍ പാറ്റകള്‍, ശരിക്കും അങ്ങേയറ്റം മോശമായ കാര്യം'' തരുണ്‍ ശുക്ല കുറിച്ചു.

സംഭവത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഴുവന്‍ ഇടങ്ങളും നന്നായി വൃത്തിയാക്കി അണുവിമുക്തമാക്കി അടിയന്തര നടപടി സ്വീകരിച്ചതായി ഇന്‍ഡിഗോ അധികൃതര്‍ പ്രതികരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഞങ്ങളുടെ ഒരു വിമാനത്തില്‍ വൃത്തിഹീനമായ മൂല കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഞങ്ങളുടെ ജീവനക്കാര്‍ ഉടനടി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, ഞങ്ങള്‍ വിമാനത്തിന്റെ മുഴുവന്‍ ഭാഗങ്ങളും വൃത്തിയാക്കുകയും ഫ്യൂമിഗേഷന്‍, അണുവിമുക്തമാക്കല്‍ നടപടിക്രമങ്ങളും നടത്തി. ഇന്‍ഡിഗോ പത്രക്കുറിപ്പില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

SCROLL FOR NEXT