വിദ്യാര്‍ഥിനിയെ ആംബുലന്‍സിലേക്ക് എത്തിക്കുന്ന വിഡിയോ ദൃശ്യം 
India

ബംഗളൂരുവില്‍ പ്രണയപ്പക: കോളജ് വിദ്യാര്‍ഥിനിയെ ക്യാംപസില്‍വച്ചു കുത്തിക്കൊലപ്പെടുത്തി

ആക്രമണം നടത്തിയ പവന്‍ കല്യാണ്‍ സ്വയം കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളുരുവില്‍ പ്രണയം നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിനിയെ ക്യാംപസില്‍ വച്ചു കുത്തിക്കൊലപ്പെടുത്തി. പത്തൊന്‍പതുകാരിയായ ലയസ്മിത ആണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ പവന്‍ കല്യാണ്‍ സ്വയം കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബംഗളൂരിവിലെ പ്രസിഡന്‍സി കോളജിലാണ് സംഭവം. മറ്റൊരു കോളജില്‍ പഠിക്കുന്ന പവന്‍ കല്യാണ്‍ ക്യാംപസിലെത്തി ലയസ്മിതയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റു വീണ വിദ്യാര്‍ഥിനിയെ കോളജ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് ആംബുലന്‍സിലേക്ക് ഓടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബംഗളൂരു റൂറലില്‍ ആണ് ലയസ്മിതയുടെ വീട്. പവന്‍ കല്യാണിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT