ശ്രാവണ്‍ റാത്തോഡ്‌ 
India

നദീം-ശ്രാവണ്‍ കൂട്ടുകെട്ടിലെ ശ്രാവണ്‍ റാത്തോഡിന് കോവിഡ്; ഗുരുതരാവസ്ഥയില്‍

അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ മഹിമിലെ രഹെജ ആശുപത്രിയില്‍ ചികിത്സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  കോവിഡ് സ്ഥിരീകരിച്ച ജനപ്രിയ സംഗീതസംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവര്‍ന്ന പാട്ടുകള്‍ക്ക് ഈണം നല്‍കിയവരാണ് നദീം - ശ്രാവണ്‍ കൂട്ടുകെട്ട്

അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ മഹിമിലെ രഹെജ ആശുപത്രിയില്‍ ചികിത്സയിലാണ്

1990ല്‍ റിലീസ് ചെയ്ത ആഷിഖി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ശ്രദ്ധേയമാകുന്നത്. സിനിമകളുടെ പെരുമഴയായിരുന്നു പിന്നെ. 1991ല്‍ 'ദില്‍ഹേ കി മാന്‍താ നഹീന്‍' എന്ന ചിത്രവും ഗാനങ്ങളും സൂപ്പര്‍ ഹിറ്റ്. തൊട്ടു പിന്നാലെ 'സാജന്‍', 'സാഥി', 'ഫൂല്‍ ഔര്‍ കാണ്ഡെ' തുടങ്ങി മെഗാഹിറ്റുകളുടെ ഘോഷയാത്ര തന്നെയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതവും ഗസലുകളും ഖവാലികളും സമന്വയിപ്പിച്ച മെലഡിയും ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിന്റെ അലയൊലികളും നാടോടി ഈണങ്ങളുടെ സ്വാധീനവുമാണ് നദീം ശ്രാവണ്‍ ഗാനങ്ങളെ ജനപ്രിയമാക്കിയത്. 

ബോളിവുഡ് താരങ്ങളായ രാഹുല്‍ റോയ്, സോനു സൂദ്, അര്‍ജുന്‍ രാംപാല്‍, നീല്‍ നിതിന്‍ മുകേഷ്, സുമീത് വ്യാസ്, സമീര റെഡ്ഡി എന്നിവര്‍ക്കും കോവിഡ് സ്ഥിരികരിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന