'നിമിഷ് ക്രിസ്ത്യൻ, ഞാൻ ഹിന്ദു, മതം പൂർണമായും ഒഴിവാക്കിയുള്ളൊരു പരിപാടി'; വിവാഹ വിഡിയോ പങ്കുവച്ച് അഹാന

ഇത്രയും എഫേർട്ട് ഇട്ട് ഇത് മുഴുവൻ ചെയ്തത് ഒരു കോർ മെമ്മറി ഉണ്ടാക്കാനായിരുന്നു.
Ahaana Nimish Wedding Film
Ahaana Nimish Wedding Filmവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

സ്വപ്നതുല്യമായ വിവാഹമായിരുന്നു നടി അഹാന കൃഷ്ണയുടെയും ഛായാ​ഗ്രഹകൻ നിമിഷ് രവിയുടെയും. വിവാഹ വിശേഷങ്ങൾ ഒന്നൊന്നായി അഹാന സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് താരം. 'കോർ മെമ്മറി' എന്നാണ് വിവാഹ വിഡിയോയ്ക്ക് നൽകിയിരിക്കുന്ന പേര്. സെപ്റ്റംബർ 13 നായിരുന്നു അഹാനയുടെയും നിമിഷിന്റെയും വിവാഹം.

മാസങ്ങൾക്ക് മുൻപേ തുടങ്ങിയ വിവാഹ ഒരുക്കങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. "ഇന്ന് രാത്രി ഞാനുറങ്ങുമോ എന്ന് എനിക്കറിയത്തില്ല. എന്നെ സംബന്ധിച്ച് ഞാൻ സ്വപ്നം കണ്ടതാണിത്, ഒരുപാട് വർഷങ്ങളായി. ഒരുപാട് മാസങ്ങളായി പ്ലാൻ ചെയ്ത്. കഴിഞ്ഞ രണ്ട് മൂന്ന് മാസം എനിക്ക് വേറെ ഒരു കാര്യത്തിലും ശ്രദ്ധ ഇല്ലായിരുന്നു.

വിവാഹമാണ് നിന്റെ ജീവിതത്തിലെ അവസാനത്തെ കാര്യമെന്ന് നീ എന്തിനാണ് ചിന്തിക്കുന്നതെന്ന് നിമിഷ് പോലും എന്നോട് ചോദിച്ചിട്ടുണ്ട്. ഈ മൂന്ന് പരിപാടികളും എനിക്ക് അത്രയും പ്രധാനപ്പെട്ടതാണ്. ഓരോ ചെറിയ കാര്യങ്ങളും പെർഫെക്ട് ആകാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഞാൻ പ്ലാൻ ചെയ്ത പോലെ കാര്യങ്ങൾ നടന്നു. പക്ഷേ, സ്റ്റേജിൽ വന്ന ഓരോരുത്തരും, 150 പേരും ഇത് വളരെ അർഥവത്തായ ഒന്നാണെന്ന് എന്നോട് പറഞ്ഞിരുന്നു.

എനിക്കപ്പോൾ തുള്ളിച്ചാടാനാണ് തോന്നിയത്. എന്റെ ഉദ്ദേശ്യവും അത് തന്നെയായിരുന്നു. നിമിഷ് ക്രിസ്ത്യനാണ്, ഞാൻ ഹിന്ദുവാണ്. മതം എന്ന് പറയുന്ന കാര്യം പൂർണമായും ഒഴിവാക്കിയിട്ട്, നമ്മുടെ പൂർണസ്വാതന്ത്ര്യത്തിൽ നമുക്കിഷ്ടമുള്ള കാര്യങ്ങൾ വച്ചൊരു പരിപാടി ഉണ്ടാക്കണം.

ആരോ പണ്ട് സെറ്റ് ചെയ്ത ഒരു ചടങ്ങ് പ്രകാരം ഒരു പരിപാടി നടത്തുന്നതിനേക്കാൾ ആരുടെ പരിപാടിയാണോ അവർക്ക് നല്ലത് എന്ന് തോന്നുന്ന അവർക്ക് അർഥവത്ത് എന്ന് തോന്നുന്ന കാര്യങ്ങൾ വച്ചിട്ട് ഒരു ചടങ്ങ് പ്ലാൻ ചെയ്യണം. കണ്ടു കൊണ്ടിരിക്കുന്നവർക്ക് ഒരു കണക്ഷൻ തോന്നുന്ന തരത്തിലുള്ള കാര്യങ്ങളായിരിക്കണം സംഭവിക്കുന്നത് എന്നൊക്കെയായിരുന്നു നമ്മുടെ ആ​ഗ്രഹം. ഞാൻ അത്രയേറെ സന്തോഷത്തിലാണിപ്പോൾ.

എന്റെ എല്ലാ പ്ലാനുകളും എന്റെ എല്ലാ ആ​ഗ്രഹങ്ങളും എന്റെ എല്ലാ എഫേർട്ടും ഞാനെന്റെ ജീവിതത്തിൽ ഇത്രയും എഫേർട്ട് എന്തിനെങ്കിലും വേണ്ടി എടുത്തിട്ടുണ്ടോ എന്ന് എനിക്ക് സത്യമായിട്ടും അറിയത്തില്ല. അതെനിക്ക് വിശദീകരിക്കാൻ പോലുമാകുന്നില്ല. ഓരോ മൂലയിലേക്ക് നോക്കുമ്പോഴും അതിന് വേണ്ടി ഞാനെത്ര എഫേർട്ട് ഇട്ടുവെന്ന് എനിക്കറിയാം. ഈ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തി ഞാൻ ആണിപ്പോൾ.

ഇത്രയും എഫേർട്ട് ഇട്ട് ഇത് മുഴുവൻ ചെയ്തത് ഒരു കോർ മെമ്മറി ഉണ്ടാക്കാനായിരുന്നു. കിട്ടി... കോർ മെമ്മറി കിട്ടി".- അഹാന കൃഷ്ണ വിഡിയോയിൽ പറഞ്ഞു. "എനിക്കവളെ ഒരുപാട് ഇഷ്ടമാണ്. ഞങ്ങളുടെ വീട്ടിലെ ഒരു ലീഡർ ആണ്, ചാംപ്യ, ചട്ടമ്പി അങ്ങനെ എല്ലാമാണ്. ഒരു പ്രശ്നം വന്നാൽ അഹാനയാണ് ആദ്യമിറങ്ങി തിരിക്കുന്നത്. എനിക്ക് നാല് മക്കൾ എന്ന് പറയുന്നത്, എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഒരു സ്ത്രീയും പുരുഷനും ചേർന്നാൽ കുട്ടികളുണ്ടാകുമായിരിക്കാം. പക്ഷേ, ഈ നാല് ആത്മാക്കൾ ഞങ്ങളെ മാതാപിതാക്കളായി തിരഞ്ഞെടുത്തതാണോ എന്ന് എനിക്കറിയില്ല. എനിക്കത് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. നാല് മക്കളായി അവരെ കിട്ടിയതിൽ ഞാനേറെ അനു​ഗ്രഹിക്കപ്പെട്ടവനാണ്. മനോഹരമായ ഒരു വിവാ​ഹ ജീവിതം ആശംസിക്കുന്നു" എന്ന് അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Ahaana Nimish Wedding Film
'37-ാം വയസില്‍ മൂന്നാമത്തെ കുഞ്ഞ്, മൂന്നും സിസേറിയന്‍'; പ്രായമായെന്ന് കരുതി മടിച്ചു നില്‍ക്കരുതെന്ന് അശ്വതി
Ahaana Nimish Wedding Film
'ചേട്ടൻ ഒരു സംഭവം തന്നെ'; രാജസ്ഥാനി ​ഗായകരെ കൊണ്ട് മലയാളം പാട്ട് പാടിച്ച് ദിനേശ് പ്രഭാകർ, വിഡിയോ വൈറൽ
Ahaana Nimish Wedding Film
'സ്വര്‍ണം ഫ്രീയായി തരണമെങ്കില്‍ അംബാനി കുടുംബമാകണം; ചിലര്‍ ചൊറി കാരണം പറയുന്നത്'; പ്രതികരിച്ച് ദിയ കൃഷ്ണ
Summary

Ahaana Krishna share her wedding video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sathyan Anthikad, Sreenivasan
Ahaana Krishna
Siddique
Ahaana, Nimish, Dulquer
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com