'37-ാം വയസില്‍ മൂന്നാമത്തെ കുഞ്ഞ്, മൂന്നും സിസേറിയന്‍'; പ്രായമായെന്ന് കരുതി മടിച്ചു നില്‍ക്കരുതെന്ന് അശ്വതി

'ഗര്‍ഭകാലത്ത് ഒരുപാട് മൂഡ് സ്വിങ്‌സ് ഉണ്ടായിരുന്നു. എല്ലാത്തിനോടും ദേഷ്യം. കടുകുമണി പോലത്തെ കാര്യങ്ങള്‍ മതി സങ്കടം വരാന്‍'
Aswathy
Aswathy
Updated on: 
2 min read

37-ാം വയസില്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിനെക്കുറിച്ച് നടി അശ്വതി. വൈകിയുള്ള ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ക്ക് കൂടെ മറുപടി നല്‍കുകയാണ് അശ്വതി വിഡിയോയിലൂടെ. തന്റെ അനുഭവങ്ങളും തനിക്കുണ്ടായ മാറ്റങ്ങളുമെല്ലാമാണ് അശ്വതി വിഡിയോയില്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:

''എനിക്കിപ്പോള്‍ വരുന്ന മെസേജുകളെല്ലാം എന്റെ പ്രായം അന്വേഷിച്ചു കൊണ്ടുള്ളതും എന്റെ ഡെലിവറി അനുഭവം പങ്കുവെക്കുമോ എന്നും ചോദിച്ചുകൊണ്ടുള്ളതാണ്. അപ്പോഴാണ് എനിക്ക് മനസിലായത്, 35 കഴിഞ്ഞ പലരും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും എന്നു കരുതി രണ്ടാമത്തേയും മൂന്നാമത്തേയും പ്രഗ്നന്‍സി വേണ്ടെന്ന് വച്ചിരിക്കുകയാണെന്ന്. അങ്ങനെ വേണ്ടാ എന്ന് വച്ചവര്‍ ഉണ്ടെന്ന്. അവര്‍ക്ക് വേണ്ടി എന്റെ അനുഭവം പറയാം.

എനിക്ക് ഈ നവംബറില്‍ 37 വയസ് തികയും. ആദ്യത്തേത് രണ്ടും സിസെഷന്‍ ആയതിനാല്‍ ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് ഇനിയൊരു കുട്ടിവേണ്ട എന്ന സാഹചര്യത്തില്‍ നിന്നും എന്റെ ജോകുട്ടനെ കയ്യില്‍ എടുത്ത് നില്‍ക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാക്കി തന്നത് ഡോക്ടര്‍ എലിസബത്ത് സാംസണ്‍ ആണ്. ഗര്‍ഭകാലത്ത് ഒരുപാട് മൂഡ് സ്വിങ്‌സ് ഉണ്ടായിരുന്നു. എല്ലാത്തിനോടും ദേഷ്യം. കടുകുമണി പോലത്തെ കാര്യങ്ങള്‍ മതി സങ്കടം വരാന്‍. അതൊക്കെ ചിലര്‍ സഹിച്ചു, ചിലര്‍ സഹിച്ചില്ല.

ആ സമയത്തെ റീല്‍സുകളില്‍ നിങ്ങള്‍ കണ്ടിരുന്ന ഞാനല്ലായിരുന്നു യഥാര്‍ത്ഥ ഞാന്‍. എന്നില്‍ ഒരു നാഗവല്ലി ഏത് സമയത്തും ഉണരാനായി കണ്ണടച്ച് കിടക്കുന്നുണ്ടായിരുന്നു. എലിസബത്ത് ഡോക്ടര്‍ ഒരു അമ്മയെ പോലെ എന്നെ കേള്‍ക്കാനും മനസിലാക്കാനും തയ്യാറായി. പിന്നീട് പ്രസവത്തിന് അബുദാബിയില്‍ വന്ന് നന്ദിനി ഡോക്ടറെ കാണുമ്പോള്‍ എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. പക്ഷെ ആദ്യ കണ്‍സള്‍ട്ടേഷനില്‍ തന്നെ ആ ടെന്‍ഷന്‍ മാറി. നാട്ടില്‍ കിട്ടിയ സ്‌നേഹവും കരുതലും നന്ദിനി ഡോക്ടറും ആശുപത്രിയിലെ സ്റ്റാഫും എനിക്ക് നല്‍കി.

മൂന്നാമത്തേതും സിസേറിയന്‍ ആണെന്ന പേടി എനിക്കില്ലായിരുന്നു. നോര്‍മല്‍ ആകാന്‍ ഒരു കൊതി ഉണ്ടായിരുന്നു. പക്ഷെ എന്റെ പ്രഷര്‍ തുടക്കം മുതലേ അതിന് സമ്മതിക്കില്ല എന്ന ഒറ്റ വാശിയിലായിരുന്നു. ഇതായിരുന്നു എന്റെ അനുഭവം. എന്നെപ്പോലെ എല്ലാവര്‍ക്കും മൂഡ് സ്വിങ്‌സ്, പ്രഷര്‍ എല്ലാം ഉണ്ടാകണമെന്നില്ല. ആദ്യം നല്ലൊരു ഗൈനക്ക് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത ഒരു അഭിപ്രായം തേടി മുന്നോട്ട് പോവുക. പ്രായം ആയല്ലോ എന്ന് ആലോചിച്ച് മടിക്കു നില്‍ക്കരുത്.

വേറൊരു കാര്യം പറയട്ടെ, ഗര്‍ഭിണിയായിരിക്കുന്ന സമത്ത് നമ്മുടെ കാര്യങ്ങളൊക്കെ മനസിലാക്കുന്ന ഒരു വ്യക്തി കൂടെ ഉണ്ടെങ്കില്‍ കാര്യങ്ങളൊക്കെ ഭംഗിയായി മുന്നോട്ട് പൊയ്‌ക്കോളും. എന്റേത് ഏറെക്കുറെ സിമ്പിള്‍ ആയി കഴിഞ്ഞു എന്ന് മനസിലായപ്പോള്‍ കെട്ടിയോന്‍ ചോദിക്കുവാ എന്നാല്‍ പിന്നെ എങ്ങനെയാ ഒന്നുകൂടെ നോക്കുവല്ലേ എന്ന്. ഞാന്‍ പറഞ്ഞു മോനേ കെട്ട്യോനേ ഡോണ്ട് പ്രൊഡ്യൂസ് ടൂ മച്ച് എന്ന്.

Aswathy
'ചേട്ടൻ ഒരു സംഭവം തന്നെ'; രാജസ്ഥാനി ​ഗായകരെ കൊണ്ട് മലയാളം പാട്ട് പാടിച്ച് ദിനേശ് പ്രഭാകർ, വിഡിയോ വൈറൽ
Aswathy
'സ്വര്‍ണം ഫ്രീയായി തരണമെങ്കില്‍ അംബാനി കുടുംബമാകണം; ചിലര്‍ ചൊറി കാരണം പറയുന്നത്'; പ്രതികരിച്ച് ദിയ കൃഷ്ണ
Aswathy
'മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്; പണത്തിന്റെ അഹങ്കാരം മനസിൽ വച്ചാൽ മതി', പ്രതികരിച്ച് മേജർ രവി
Summary

Aswathy talks about being pregnant for the third time at the age of 37.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ahaana Nimish Wedding Film
Sathyan Anthikad, Sreenivasan
Siddique
Aishwarya Lekshmi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com