നിതീഷ് കുമാര്‍/ ഫയല്‍ 
India

ഭാരത് ജോഡോ യാത്രയുടെ സമാപനം; പങ്കെടുക്കില്ലെന്ന് ജെഡിയു

ജനുവരി 30 ന് ശ്രീനഗറില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ജെഡിയു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജനുവരി 30 ന് ശ്രീനഗറില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ജെഡിയു. നാഗാലാന്‍ഡിലെ തെരഞ്ഞെടുപ്പ് പ്രചരണം കണക്കിലെടുത്താണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് പാര്‍ട്ടി വിശദീകരണം

നാഗാലാന്‍ഡിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ഭാരത് ജോഡോ യാത്രയുടെ സമാപനവും ഒരേ ദിവസമായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തില്‍ ജെഡിയു ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു.

രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ച്ചയിലാണ്. ചരിത്രത്തിന്റെ ഭാഗമാകാനിരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും രഞ്ജന്‍ സിങ് സിങ് പറഞ്ഞു. എന്നാല്‍ അതേ ദിവസം നാഗാലാന്‍ഡില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കേണ്ടതിനാല്‍ അതിന് സാധിക്കില്ലെന്നും കത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ