ട്വിറ്റർ ചിത്രം 
India

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൊറേയില്‍ വീടുകള്‍ക്ക് തീയിട്ടു, മാര്‍ക്കറ്റ് കത്തിച്ചു; സുരക്ഷാ സൈനികരുടെ വാഹനം അഗ്നിക്കിരയാക്കി

കാംഗ്‌പോങ്പി ജില്ലയില്‍ സുരക്ഷാ സൈനികരുടെ രണ്ടു വാഹനം അഗ്നിക്കിരയാക്കി

സമകാലിക മലയാളം ഡെസ്ക്


ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂരിലെ മ്യാന്മര്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള മൊറേയിലാണ് സംഘര്‍ഷമുണ്ടായത്. ആയുധങ്ങളുമായെത്തിയ അക്രമകാരികള്‍ നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. മെയ്തി സമുദായത്തില്‍പ്പെട്ട 30 ഓളം പേരുടെ വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചു. മൊറേ മാര്‍ക്കറ്റും അഗ്നിക്കിരയാക്കി. 

കാംഗ്‌പോങ്പി ജില്ലയില്‍ സുരക്ഷാ സൈനികരുടെ രണ്ടു വാഹനം അഗ്നിക്കിരയാക്കി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദിമാപൂരില്‍ നിന്നെത്തിയ വാഹനം സപോര്‍മെനയില്‍ വെച്ച് പ്രദേശവാസികള്‍ തടഞ്ഞു നിര്‍ത്തി. മറ്റു സമുദായക്കാരുണ്ടോയെന്ന് പരിശോധിക്കുന്നതിനിടെ, ഒരുസംഘം തീവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

അതിനിടെ കലാപം തുടരുന്ന മണിപ്പൂരില്‍ ശാശ്വത പരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് കുക്കി-സോം ഗോത്ര സമുദായം ആവശ്യപ്പെട്ടു. കലാപത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും സോമി കൗണ്‍സില്‍ സ്റ്റിയറിങ് കമ്മിറ്റി ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണ്ണയം കേരളത്തെ ശിക്ഷിക്കുന്നത്, ജനസംഖ്യാപരമായ അട്ടിമറി, മോദിയുടെ വാക്കുകളില്‍ കൗശലം; പിണറായി വിജയന്‍

കുവൈത്തിൽ തന്ത്രപ്രധാന സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം, ലക്ഷ്യമിട്ടത് എണ്ണ-വൈദ്യുതി നിലയങ്ങളും തന്ത്രപ്രധാന സ്ഥാപനങ്ങളും

വീണ്ടും ക്ലാസന്‍- നിതീഷ് 'ക്ലാസ്'! 4ന് 26ല്‍ നിന്നു ടീമിനെ രക്ഷിച്ച '116'; ലഖ്‌നൗവിന് ജയിക്കാന്‍ 157 റണ്‍സ്

'പ്രിയപ്പെട്ട മനുഷ്യാ, നിങ്ങളില്‍ പലവട്ടം എന്നെ കണ്ടു; കരച്ചില്‍ അടക്കി പിടിച്ച് കണ്ണ് നനച്ച ദിനങ്ങള്‍'; മറുപടി നല്‍കി ദേവരാജ്

'അവിടെയെത്തിയത് ചായ കുടിക്കാന്‍, ടി എന്‍ പ്രതാപനും സംഘവും പിന്തുടരുന്നു'; കിറ്റ് വിവാദത്തില്‍ പ്രതികരിച്ച് ദേവന്‍

SCROLL FOR NEXT