എഎന്‍ഐ വിഡിയോയില്‍ നിന്നുള്ള ദൃശ്യം 
India

തലയ്ക്ക് മുകളിലൂടെ പറന്ന് കസേരകള്‍ ; കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കൂട്ടയടി ; അമ്പരന്ന് എംപി ( വീഡിയോ)

പൊലീസ് എത്തി പ്രവര്‍ത്തകരെയെല്ലാം പിരിച്ചു വിടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. ശിവഗംഗയില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പ്രവര്‍ത്തകര്‍ ഇരു വിഭാഗമായി തിരിഞ്ഞ് കൂട്ടയടി. കസേരകള്‍ വലിച്ചെറിഞ്ഞ് പ്രവര്‍ത്തകര്‍ അക്രമാസക്തരായി. 

ശിവഗംഗ എംപി കാര്‍ത്തി ചിദംബരത്തിന്റെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിന്റെ വീഡിയോ പുറത്തായി. 

നേതാക്കളുടെ തലയ്ക്ക് മുകളിലൂടെ കസേരകള്‍ പറക്കുന്നത് വീഡിയോയില്‍ കാണാം. കസേരകള്‍ വരുന്നത് കണ്ട് ഓടി മാറുന്ന പ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം. 

കസേര എടുത്ത് യോഗം നടന്ന ഹാളിന് പുറത്തേക്കും പ്രവര്‍ത്തകര്‍ വലിച്ചെറിയുന്നുണ്ട്. പൊലീസ് എത്തി പ്രവര്‍ത്തകരെയെല്ലാം പിരിച്ചു വിടുകയായിരുന്നു. 

അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിളിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT