ഒമര്‍ അബ്ദുള്ള മാധ്യമങ്ങളെ കാണുന്നു/ ഫോട്ടോ: എഎന്‍ഐ 
India

'ബിജെപിയെ അഭിനന്ദിക്കണം !, ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്ക് വിജയിക്കാനാവില്ല' : ഒമര്‍ അബ്ദുള്ള

ഫലം വന്നപ്പോള്‍ തെലങ്കാനയിലെ അവകാശവാദം മാത്രമാണ് സത്യമായത്. 

സമകാലിക മലയാളം ഡെസ്ക്

ഉധംപൂര്‍: ഭാവിയില്‍ സ്ഥിതി ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ പ്രതിപക്ഷ സഖ്യത്തിന് വിജയിക്കാനാകില്ലെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിയുടെ മുന്നേറ്റത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍, ഭാവിയില്‍ ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ ഞങ്ങള്‍ക്ക് വിജയിക്കാനാവില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ മാത്രമേ പാര്‍ട്ടിക്ക് വിജയിക്കാനായുള്ളൂ. ബിജെപിയെ അഭിനന്ദിക്കണം. ഫലം വന്നപ്പോള്‍ തെലങ്കാനയിലെ അവകാശവാദം മാത്രമാണ് സത്യമായത്. 

ഛത്തീസ്ഗഢിനെ രക്ഷിക്കാനോ മധ്യപ്രദേശ് തിരിച്ചുപിടിക്കാനോ രാജസ്ഥാനില്‍ വീണ്ടും വിജയിക്കാനോ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ ബിജെപിയുടെ കാലുറപ്പിനെ കുറിച്ച് സംസാരിച്ച അബ്ദുള്ള പറഞ്ഞു. മധ്യപ്രദേശില്‍   സമാജ്വാദി പാര്‍ട്ടിക്ക് മത്സരിക്കാന്‍ കുറച്ച് സീറ്റുകള്‍ നല്‍കണമായിരുന്നു. അഖിലേഷ് യാദവിന് 5-7 സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ എന്ത് ദോഷമാണ് സംഭവിക്കുക. എന്ത് കൊടുങ്കാറ്റ് വീശിയടിക്കും? ഇപ്പോള്‍ എന്ത് വിജയമാണ് നേടിയതെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT