മല്ലികാർജുൻ ഖാർ​ഗെയും രാഹുൽ ​​ഗാന്ധിയും  ഫെയ്സ്ബുക്ക്
India

'ഹാട്രിക് ഡക്ക്', ഒരിടത്തും രണ്ടാം സ്ഥാനത്തു പോലുമില്ല; ഒരു തരി പോലുമില്ലാതെ കോണ്‍ഗ്രസ്

ഒരു മണ്ഡലത്തില്‍ പോലും കോണ്‍ഗ്രസിന് രണ്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുമ്പ് ഹാട്രിക് ഭരണം നേടിയ ഡല്‍ഹി നിയമസഭയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ല. ഇത്തവണയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥിക്കും വിജയിക്കാനായില്ല. മാത്രമല്ല, രാജ്യതലസ്ഥാനത്ത് ഒരു മണ്ഡലത്തില്‍ പോലും കോണ്‍ഗ്രസിന് രണ്ടാം സ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ രണ്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് നേടിയിരുന്നു. പിന്നീട് ലീഡ് ബാദലി മാത്രമായി ചുരുങ്ങി. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസിന്റെ ദേവേന്ദര്‍ യാദവ് പിന്നിലേക്ക് പോയി. വോട്ടെണ്ണല്‍ നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 7832 വോട്ടു നേടി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബിജെപിയുടെ ആഹിര്‍ ദീപക് ചൗധരിയാണ് ബദലി മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. മൂന്നാം തവണയാണ് ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരും ഇല്ലാത്ത അവസ്ഥയുണ്ടാകുന്നത്. കെജരിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി അധികാരം പിടിക്കുന്നതിന് മുമ്പ്, ഷീല ദീക്ഷിതിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായ മൂന്നു തവണ ഡല്‍ഹിയില്‍ അധികാരം കയ്യാളിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT