ബസവരാജ് പാട്ടീല്‍ എക്സ് ചിത്രം
India

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; വര്‍ക്കിങ് പ്രസിഡന്റ് ബസവരാജ് പാട്ടീല്‍ പാര്‍ട്ടി വിട്ടു

മറാത്ത് വാഡയില്‍ നിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവാണ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മഹാരാഷ്ട്ര കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ ബസവരാജ് പാട്ടീല്‍ പാര്‍ട്ടി വിട്ടു. പാട്ടീല്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചന.

മറാത്ത് വാഡയില്‍ നിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവാണ് ബസവരാജ് പാട്ടീല്‍. രണ്ടു തവണ മഹാരാഷ്ട്ര നിയമസഭാംഗമായിട്ടുണ്ട്. 1999 മുതല്‍ 2004 വരെ മഹാരാഷ്ട്ര ഗ്രാമവികസന വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, മിലിന്ദ് ദിയോറ, ബാബ സിദ്ദിഖി എന്നിവര്‍ അടുത്തിടെ കോണ്‍ഗ്രസ് വിട്ട സംസ്ഥാനത്തെ പ്രമുഖരാണ്. അശോക് ചവാന്‍ ബിജെപിയിലും ദിയോറ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയിലും ചേര്‍ന്നു. ബാബ സിദ്ദിഖി അജിത് പവാറിന്റെ എന്‍സിപിയിലാണ് ചേര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT