കോലാറില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം, എഎന്‍ഐ 
India

'പുറത്താക്കിയാലും ജയിലിലിട്ടാലും അദാനിയെ പറ്റി വീണ്ടും പറയും'; കോലാറില്‍ രാഹുല്‍ 

കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിക്ക് കോടിക്കണക്കിന് രൂപ നല്‍കുവാന്‍ പ്രധാനമന്ത്രിക്ക് കഴിയുമെങ്കില്‍ കര്‍ണാടകയിലെ പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പണം നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'നിങ്ങള്‍ പൂര്‍ണമായി അദാനിയെ സഹായിക്കുന്നു, ഞങ്ങള്‍ കര്‍ണാടകയിലെ ജനങ്ങളെ സഹായിക്കും. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും' - രാഹുല്‍ ഗാന്ധി പറഞ്ഞു. അയോഗ്യനാക്കിയതിന് ശേഷം ആദ്യമായി കോലാറിലെത്തി പ്രസംഗിക്കുകയായിരുന്നു രാഹുല്‍. വിവാദമായ കോലാര്‍ പ്രസംഗത്തിന്റെ പേരിലാണ് രാഹുലിനെതിരെ കോടതി വിധി വന്നത്.

അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപിക്കപ്പെട്ട 20,000 കോടി രൂപ ആരുടേതാണ്? ചരിത്രത്തിലാദ്യമായി ബിജെപി സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി. സാധാരണയായി പ്രതിപക്ഷ പാര്‍ട്ടികളാണ് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താറ്. തനിക്ക് മറുപടി പറയാന്‍ ഉണ്ടെന്ന് പറഞ്ഞ് രണ്ടുതവണ സ്പീക്കര്‍ക്ക് കത്ത് എഴുതി. സംസാരിക്കാന്‍ അനുമതി കിട്ടിയില്ല. ഓഫീസില്‍ നേരിട്ട് പോയും സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു. ചിരിച്ചു കൊണ്ട് തനിക്കൊന്നും ചെയ്യാനാകില്ലെന്നാണ് സ്പീക്കര്‍ പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.

അദാനിയുടെ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നത് മോദി ഭയക്കുന്നു. അതിന് ശേഷമാണ് തന്നെ അയോഗ്യനാക്കിയത്. പാര്‍ലമെന്റില്‍ നിന്ന് തന്നെ പുറത്താക്കി ഭയപ്പെടുത്താം എന്നാണ് മോദി കരുതുന്നത്. 'എനിക്കൊരു പേടിയുമില്ല. വീണ്ടും ഞാന്‍ ചോദിക്കുന്നു. ആ ബിനാമിപ്പണം ആരുടേത്? നിങ്ങളും അദാനിയും തമ്മില്‍ ബന്ധമെന്ത്? അതിന്റെ മറുപടി കിട്ടും വരെ എനിക്ക് വിശ്രമമില്ല. എന്നെ പുറത്താക്കൂ ജയിലില്‍ ഇടൂ. എനിക്ക് ഭയമില്ല. അഴിമതിയുടെ ചിഹ്നമാണ് അദാനി.'- രാഹുല്‍ കുറ്റപ്പെടുത്തി. 

ജനങ്ങള്‍ക്കുവേണ്ടി എന്തു കാര്യം ചെയ്താലും ഇവിടത്തെ ബിജെപി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന്‍ എടുക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും അദ്ദേഹം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. അതിനര്‍ഥം 40 ശതമാനം കമ്മീഷന്‍ വാങ്ങുന്നത് മോദി അംഗീകരിച്ചു എന്നാണെന്നും രാഹുല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT