'അതിഖിനെ കൊന്നത് പ്രശസ്തിക്കു വേണ്ടി'; കൊലയ്ക്ക് ഉപയോഗിച്ചത് രാജ്യത്ത് നിരോധിച്ച തുര്‍ക്കിഷ് പിസ്റ്റള്‍, എഫ്‌ഐആര്‍

പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്ത സിഗാന മെയ്ഡ് പിസ്റ്റള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്
അതിഖിനെ അക്രമി വെടിവെയ്ക്കുന്നു/ പിടിഐ
അതിഖിനെ അക്രമി വെടിവെയ്ക്കുന്നു/ പിടിഐ

ലഖ്‌നൗ: മുന്‍ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയത് പ്രശസ്തിക്കു വേണ്ടിയെന്ന് പ്രതികള്‍. ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കി. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. 

അതിഖ് അഹമ്മദ് -അഷ്റഫ് അഹമ്മദ് ഗുണ്ടാസംഘത്തെ പൂര്‍ണമായും തുടച്ചുനീക്കി, തങ്ങളുടെ സംഘം സ്ഥാപിക്കുകയാണ് കൊലപാതകത്തിന് പിന്നിലെ ഉദ്ദേശം. അതിഖിനെയും അഷ്റഫിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞതു മുതല്‍, പ്രാദേശിക മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന അവരെ കൊല്ലാന്‍ തങ്ങള്‍ പദ്ധതിയിട്ടുവെന്നുമാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയത്.

പൊലീസിന്റെ എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിഖ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചുകൊണ്ടു നില്‍ക്കുന്നതിനിടെ, അക്രമികള്‍ ഇരുവര്‍ക്കും സമീപമെത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുര്‍ക്കിഷ് പിസ്റ്റളാണ് പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ചത്. 

പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്ത സിഗാന മെയ്ഡ് പിസ്റ്റള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. ഒരു പിസ്റ്റളിന് ആറ്-ഏഴു ലക്ഷം രൂപ വില വരുന്നതാണ്. അറസ്റ്റിലായ പ്രതികളിലൊരാളായ ലവ്‌ലേഷ് തിവാരി ആറുമാസം മുമ്പാണ് ജയില്‍ മോചിതനായത്. മറ്റൊരു പ്രതിയായ ഹാമിര്‍പൂര്‍ സ്വദേശി സണ്ണി സിങ് ചെറുപ്പത്തിലേ നാടുവിട്ടതാണെന്നും, ഗുണ്ടാസംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com