രാഹുൽ ​ഗാന്ധി/ ചിത്രം; പിടിഐ 
India

'എന്റെ സങ്കൽപ്പത്തിലെ ജീവിതസഖി ഇങ്ങനെ'; ആദ്യമായി മനസു തുറന്ന് രാഹുൽ​ ഗാന്ധി

ആദ്യമായിട്ടാണ് രാഹുൽ​ഗാന്ധി വിവാഹത്തെക്കുറിച്ച് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; തന്റെ സങ്കൽപത്തിലെ ജീവിതസഖിയെപ്പറ്റി തുറന്നു പറഞ്ഞ് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ജോഡോ യാത്രയ്ക്കിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു തുറന്നുപറച്ചിൽ. മുത്തശ്ശി ഇന്ദിര ​ഗാന്ധിയെക്കുറിച്ചുള്ള സംസാരമാണ് തന്റെ സങ്കൽപ്പത്തിലെ ജീവിതസഖിയെക്കുറിച്ച് തുറന്നുപറയിച്ചത്. ആദ്യമായിട്ടാണ് രാഹുൽ​ഗാന്ധി വിവാഹത്തെക്കുറിച്ച് പറയുന്നത്. 

ജീവിതത്തിലെ സ്നേഹസ്വരൂപമാണ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്നും സോണിയ ഗാന്ധി കഴിഞ്ഞാൽ മുത്തശ്ശി തനിക്കു രണ്ടാമത്തെ അമ്മയാണെന്നും രാഹുൽ പറഞ്ഞപ്പോഴായിരുന്നു ജീവിതപങ്കാളിയെപ്പറ്റി ചോദ്യമെത്തിയത്.  മുത്തശ്ശിയുടെ ഗുണഗണങ്ങളുള്ള ഒരു വനിതയെയാണോ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നത് ? എന്നായിരുന്നു ചോദ്യം. ചെറിയചിരിയോടെ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ, അമ്മൂമ്മയുടെ സ്വഭാവമഹിമകൾക്കൊപ്പം എന്റെ അമ്മയുടെ ഗുണഗണങ്ങൾ കൂടി ഇടകലർന്നു ശോഭിക്കുന്ന വനിതയായാൽ വളരെ നന്നായി. 

തന്റെ ഇഷ്ട വാഹനങ്ങളെക്കുറിച്ചും രാഹുൽ​ഗാന്ധി മനസു തുറന്നു. സ്വന്തം ഊർജം കൊണ്ട് സൈക്കി‍ൾ ചവിട്ടിയുള്ള യാത്രയാണ് കാറിലും ബൈക്കിലും സഞ്ചരിക്കുന്നിനെക്കാൾ ഇഷ്ടപ്പെടുന്നത്. മുന്തിയ സ്പോർട്സ് ബൈക്കിനെക്കാളധികം സൗന്ദര്യം ഒരു പഴയ ലാംബ്രട്ടയിൽ കാണുന്ന ഒരാളാണു താനെന്നും രാഹുൽ പറഞ്ഞു. പപ്പു എന്ന വിളിയിൽ പരിഭവമില്ലെന്നും ​രാഹുൽ ​ഗാന്ധി പറയുന്നുണ്ട്. മിണ്ടാപ്പാവ എന്ന് ആദ്യമൊക്കെ പരിഹാസം കേട്ട ഇന്ദിരാ ഗാന്ധിയാണ് ഉരുക്കു വനിതയായത്. അവർ എക്കാലവും ഉരുക്കു വനിതയായിരുന്നു. പപ്പു എന്നല്ല, പുതിയ പേരുകളുമായി വന്നാലും എനിക്ക് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT