വിജയ്‌ Express
India

വിജയ്‌യെയും പിതാവിനെയും കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍, നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച; പുതിയ സഖ്യം?

ഈ ആവശ്യം ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ കോണ്‍ഗ്രസ് നിയസഭാ പാര്‍ട്ടി നേതാവ് എസ് രാജേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ നീക്കം.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോണ്‍ഗ്രസ് നേതാവും ഓള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ പ്രവീണ്‍ ചക്രവര്‍ത്തി ടിവികെ നേതാവ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായുള്ള സഖ്യം തുടരുമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുമ്പോഴാണ് പുതിയ നീക്കം.

വിജയ്‌യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയുമായി അടുപ്പമുള്ള പ്രവീണ്‍ ചക്രവര്‍ത്തി വിജയ്‌യെ കണ്ടത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടിയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. വിജയ്‌യുമായി കൂടിക്കാഴച നടത്തിയതായി പ്രവീണ്‍ ചക്രവര്‍ത്തി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്നു. എന്നാല്‍ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.

ദേശീയ നേതൃത്വത്തിന്റെ അറിവില്ലാതെ പ്രവീണ്‍ ചക്രവര്‍ത്തി വിജയ്‌യെ കാണില്ലെന്നും കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങള്‍ ടിഎന്‍ഐഇയോട് പറഞ്ഞു. 'പാര്‍ട്ടിയുടെ വിലപേശല്‍ , സീറ്റ് വിഹിതം, ഡിഎംകെ സഖ്യത്തില്‍ മന്ത്രിസഭാ സ്ഥാനങ്ങള്‍ എന്നിവ കൂട്ടുന്നതുള്‍പ്പെടെ ബദല്‍ രാഷ്ട്രീയ വഴികള്‍ തേടുന്നതില്‍ നേതൃത്വത്തിനുള്ള താല്‍പ്പര്യമാണ് ഈ കൂടിക്കാഴ്ച സൂചിപ്പിക്കുന്നത്, ' ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

സഖ്യ പങ്കാളികളുമായി അധികാരം പങ്കിടാന്‍ തയ്യാറാണെന്ന വിജയ്‌യുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിഎംകെ സഖ്യത്തില്‍ കൂടുതല്‍ സീറ്റുകളില്‍ വിലപേശല്‍ നടത്താനാണ് കോണ്‍ഗ്രസ് ശ്രമം. ഈ ആവശ്യം ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ കോണ്‍ഗ്രസ് നിയസഭാ പാര്‍ട്ടി നേതാവ് എസ് രാജേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ നീക്കം.

ഇതിനിടെ തിരുച്ചിറപ്പള്ളിയില്‍ കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജയ്യുടെ പിതാവ് എസ്.എ.ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. സ്വകാര്യ ചടങ്ങിനു ശേഷം ഒരേ കാറില്‍ തിരുവാരൂരിലേക്ക് പുറപ്പെട്ട ഇരുവരും 4 മണിക്കൂറോളം ചര്‍ച്ച നടത്തിയെന്ന വിവരങ്ങളും പുറത്തു വന്നു. എന്നാല്‍, ഇക്കാര്യങ്ങളെക്കുറിച്ച് ഡിഎംകെ പ്രതികരിച്ചിട്ടില്ല.

Congress leader’s hour-long meet with Vijay triggers fresh alliance buzz

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; പദവിയിലെത്തിയ ആദ്യ വനിത

'ശമ്പളം തരണം, അല്ലെങ്കിൽ ബുദ്ധിമുട്ടാകും'; മാനേജ്‍മെന്റിന് കത്ത് നൽകി ഒഡിഷ എഫ് സി താരങ്ങൾ

ചർമം തിളങ്ങാൻ ഇനി അരിപ്പൊടി ഫേയ്സ്പാക്ക്

'ഷാരൂഖും ഹൃത്വിക്കും മുഖാമുഖം; അടി പൊട്ടുമെന്ന് ഉറപ്പായി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു';'ശത്രുത'യുടെ കാലത്തെ ആ കൂടിക്കാഴ്ച

SCROLL FOR NEXT