മല്ലികാര്‍ജുന്‍ ഖാര്‍ഗെ 
India

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Author : Sujith

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും മന്‍സൂര്‍ അലിഖാനും മത്സരിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മധ്യപ്രദേശില്‍ നിന്ന് മീനാക്ഷ നടരാജനും രാജസ്ഥാനില്‍ നിന്ന് നീരജ് ദംഗിയും തമിഴ്‌നാട്ടില്‍ നിന്ന് പ്രവീണ്‍ ചക്രവര്‍ത്തിയും ഝാര്‍ഖണ്ഡില്‍ പ്രണവ് ഝായും മത്സരിക്കും.

ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രമന്ത്രി പിജെ കുര്യന് സീറ്റില്ല. തരുണ്‍ ചുഗ്, രജനീഷ് അഗര്‍വാള്‍ എന്നിവരാണ് മധ്യപ്രദേശില്‍ നിന്ന് മത്സരിക്കുന്നത്. സതീഷ് പൂനിയ രാജസ്ഥാനില്‍ നിന്നും തായ് തഗക്ക് അരുണാചല്‍ പ്രദേശില്‍ നിന്നും രജുഭായ് ശുക്ല, മുകേഷ് ഭായ് റത്ത്‌വ, മന്‍സിങ് പര്‍മര്‍, ജിതേന്ദ്ര മേഘ്ജിഭായ് കന്‍സരിയ എന്നിവര്‍ ഗുജറാത്തില്‍ നിന്നും മണിപ്പൂരില്‍ നിന്ന് എ. ശാര്‍ദ ദേവിയും മത്സരിക്കും

Congress nominates Mallikarjun Kharge, Mansoor Ali Khan and Pawan Khera from Karnataka; Meenakshi Natarajan from Madhya Pradesh; Neeraj Dangi from Rajasthan; Praveen Chakravarty from Tamil Nadu and Pranav Jha from Jharkhand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യസഭാ സീറ്റില്ല; ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും

3 മാസം മുൻപ് ചികിത്സയ്ക്ക് പോയി, കുടുംബം തിരിച്ചെത്തിയപ്പോൾ ലക്ഷണങ്ങളുടെ സ്വർണാഭരണം ഇല്ല; വൻ കവർച്ച

'റിമാന്‍ഡ് പ്രതിയുടെ മരണകാരണം മര്‍ദനമല്ല, പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത്'; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

'ടെസ്റ്റ് ക്രിക്കറ്റിലെ എന്റെ അധ്യായം ഇവിടെ അവസാനിക്കുന്നു'! അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ; ഞെട്ടൽ

'ഇതിലും ഭേദം കക്കൂസ്, നമ്മള്‍ ഭിക്ഷക്കാരല്ല; ഋതബ്രത ഇറങ്ങിപ്പോയി'

SCROLL FOR NEXT