ചിത്രം: ട്വിറ്റര്‍ 
India

നാലു ലക്ഷം പേര്‍ക്ക് തൊഴില്‍; 500 രൂപയ്ക്ക് പാചകവാതകം; ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

Author : സമകാലിക മലയാളം ഡെസ്ക്


ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. പാര്‍ട്ടി നേതാവ് പ്രിയങ്ക ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പൊലീസ് വകുപ്പില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംഭരണം, നാലുലക്ഷം പേര്‍ക്ക് തൊഴില്‍ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍. 

കൂടാതെ പാചക വാതക വില 500 രൂപയില്‍ കൂടാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്നും പത്രികയില്‍ പറയുന്നു.പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കിയ വിര്‍ച്വല്‍ റാലിയിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വോട്ടെടുപ്പിനെ ഗൗരവമായി കാണണമെന്നും മാറ്റം കൊണ്ടുവരാന്‍ ഏറ്റവും ശക്തിയേറിയ ഈ ആയുധം ഉപയോഗിക്കണമെന്നും പ്രിയങ്ക ഗാന്ധി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോഴും ഓക്‌സിജനും വാക്‌സിനും കേന്ദ്രസര്‍ക്കാര്‍ വിദേശങ്ങളിലേക്ക് കയറ്റി അയക്കുകയായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന യാതൊരു പ്രഖ്യാപനങ്ങളും കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു