Congress Leader Rahul Gandhi ഫെയ്സ്ബുക്ക്
India

'കൈ' ഉയര്‍ത്താനാകാതെ നിതീഷ് കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, രണ്ടക്കം കടന്നില്ല

ഇത്തവണ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നാം മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് രണ്ടക്കം പോലും കാണാതെ കിതയ്ക്കുകയാണ്. 6 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ്. ഇത്തവണ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. മുന്നണിയിലെ മറ്റു പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ഏഴു സീറ്റുകളില്‍ പരസ്പരം മത്സരിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്.

2020 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. 19 സീറ്റുകളില്‍ വിജയിച്ചു. അന്ന് കോണ്‍ഗ്രസിന് ആകെ ലഭിച്ച വോട്ടു വിഹിതം 9. 48 ശതമാനമായിരുന്നു. എന്നാല്‍ ഇത്തവണ രാഹുല്‍ഗാന്ധിയുടെ റാലിയുടെയെല്ലാം മികവില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിക്കാനാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ഇത്തവണ കോണ്‍ഗ്രസ് സംസ്ഥാനത്തെ പ്രമുഖരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം കുടുംബ സംവരണ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. മുതിര്‍ന്ന നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ കദ്വയിലും ഷഷ്രാവത് കേദാര്‍ പാണ്ഡെ നര്‍കട്യാഗഞ്ജിലും കമറുള്‍ ഹോഡ കിഷന്‍ ഗഞ്ചിലും ജനവിധി തേടിയിരുന്നു.

Congress is in shambles in Bihar. As the third hour of counting of votes passes, the Congress is reeling without even reaching double digits.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താമര'ക്കാറ്റില്‍ ബിഹാര്‍, ചരിത്രക്കുതിപ്പുമായി ബിജെപി, വമ്പന്‍ മുന്നേറ്റമായി ചിരാഗ്; 'മഹാ' തകര്‍ച്ചയില്‍ മഹാസഖ്യം

Bihar Election Results 2025: 200ലേക്ക് അടുത്ത് എന്‍ഡിഎയുടെ ലീഡ് നില

ആരോഗ്യകരമായ ഭക്ഷണക്രമം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വിനായകന്‍ ഫോട്ടോ ഇട്ടത് ബാധിച്ചിട്ടില്ല, പക്ഷെ വിനായകനെതിരെ പരാതിക്കാരി പറഞ്ഞത് വേദനിപ്പിച്ചിട്ടുണ്ട്: റിമ കല്ലിങ്കല്‍

സ്വന്തം കാര്യത്തില്‍ തന്ത്രം ഏറ്റില്ല; തോറ്റമ്പി പ്രശാന്ത് കിഷോര്‍; ഒരിടത്തും ജയിക്കാനായില്ല

SCROLL FOR NEXT