രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി/ഫയല്‍ ചിത്രം 
India

കോൺ​ഗ്രസ് പ്രവർത്തക സമിതി ഇന്ന്, ​ഗാന്ധി കുടുംബം ഒഴിഞ്ഞേക്കും

സോണിയ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും കോൺ​ഗ്രസ് പാർട്ടിയിലെ സ്ഥാനങ്ങൾ ഒഴിഞ്ഞേക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗം ഇന്ന്. ​ഗാന്ധി കുടുംബത്തിന്റെ രാജി അഭ്യൂഹങ്ങൾക്കിടെയാണ് യോ​ഗം ചേരുന്നത്. സോണിയ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും കോൺ​ഗ്രസ് പാർട്ടിയിലെ സ്ഥാനങ്ങൾ ഒഴിഞ്ഞേക്കും. രാഹുൽ ​ഗാന്ധിയും എഐസിസി കമ്മിറ്റിയിൽ നിന്ന് മാറി നിൽക്കാൻ സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. 

സോണിയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചനകൾ. പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചേക്കും. സോണിയ സ്ഥാനം രാജി വച്ചാൽ 25 വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിന് ​ഗാന്ധി കുടുംബത്തിൽ നിന്ന് അല്ലാത്ത ഒരാൾ സംഘടനാ തലപ്പത്തേയ്ക്ക് എത്തും. 

അഞ്ച് സംസ്ഥാനങ്ങളിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് നാളെ പ്രവർത്തക സമിതി യോഗം വിളിച്ചത്. എഐസിസി ആസ്ഥാനത്ത് നടക്കുന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ തോൽവിയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യും. നേതൃത്വത്തിന് എതിരെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നടത്തിയ വിമർശനങ്ങളും ചർച്ചയായേക്കും എന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ജനറൽ സെക്രട്ടറിമാർ തോൽവി സംബന്ധിച്ച റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. 

തോൽവിക്ക് പിന്നാലെ, പാർട്ടിയിൽ നേതൃമാറ്റം വേണമെന്നും പ്രവർത്തന ശൈലി മാറണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നേതൃത്വുമായി ഇടഞ്ഞുനിൽക്കുന്ന ജി 23 നേതാക്കൾ, പ്രവർത്തക സമിതി അടിയന്തരമായി വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിൽ ഭരണം നഷ്ടമായതും പ്രിയങ്ക ഗാന്ധി തന്നെ കളത്തിലിറങ്ങിയിട്ടും യുപിയിൽ ദയനീയ പരാജയത്തിലേക്ക് പോയതും വലിയ വിമർശനം ഉയർന്നിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

SCROLL FOR NEXT