'വാര്‍ റൂം'/ഫോട്ടോ: എഎന്‍ഐ 
India

ബിജെപി ഉന്നയിക്കുന്ന എല്ലാ വ്യാജ വാര്‍ത്തകളെയും ആരോപണളെയും നേരിടും, പ്രചാരണത്തിന് എഐയും റീല്‍സും, കോണ്‍ഗ്രസിന്റെ 'വാര്‍ റൂം' സജ്ജം

പ്രചാരണത്തിന് നവമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനാണ് കോണ്‍ഗ്രസ് 'വാര്‍ റൂം'. 

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍:  തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതല്‍ ഛത്തീസ്ഗഢില്‍ പ്രചാരണച്ചൂട് തുടങ്ങിക്കഴിഞ്ഞു. ഭരണത്തുടര്‍ച്ച നിലനിലര്‍ത്താന്‍ കോണ്‍ഗ്രസ് ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്ത് അങ്കം തുടങ്ങി. കൈവിട്ടു പോയ ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയും സജ്ജമാണ്. പ്രചാരണത്തിന് നവമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസ് 'വാര്‍ റൂം' തയ്യാറായിക്കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇത്തവണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത കൂടി ഉണ്ടെന്നതാണ് പ്രത്യേകത. എഐ, റീല്‍സ്, വിഡിയോ എന്നിവയെല്ലാം നിരത്തി സൈബര്‍ പോരാളികളെ കോണ്‍ഗ്രസ് അങ്കത്തിനിറക്കി കഴിഞ്ഞു. 

ഭൂപേഷ് ബഘേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണ മികവ് വോട്ടര്‍മാരില്‍ എത്തിക്കുകയും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയും വ്യാജവാര്‍ത്തകളേയും പ്രതിരോധിക്കുകയുമാണ് കോണ്‍ഗ്രസ് ഉന്നം വെക്കുന്നത്. 

ക്യാമ്പയിന്‍ മാനേജ്‌മെന്റ്, പൊളിറ്റിക്കല്‍ ഇന്റലിജന്റ്‌സ് യൂണിറ്റ്, സോഷ്യല്‍ മീഡിയ, കോള്‍ സെന്റര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടെ 24 മണിക്കൂറും വാര്‍ റൂം സജ്ജമാണ്. 80 ഓളം പേരാണ് കോള്‍ സെന്ററില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. ദിവസവും 20,000 കോളുകളാണ് വരുന്നതെന്ന് എഐസിസിയുടെ സോഷ്യല്‍ മീഡിയ ആന്റ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കോര്‍ഡിനേറ്റര്‍ ആയുഷ് പാണ്ഡെ പറയുന്നത്. 150 ഓളം ആളുകളാണ് ആകെ ടീമിലുള്ളത്. ബിജെപിയുടെ ഐടി സെല്‍ പ്രവര്‍ത്തനവും ശക്തമാണ്. ഇതിനെ നേരിടുകയാണ് 'വാര്‍ റൂം'  വഴി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT