പ്ലാറ്റ്‌ഫോമില്‍ നിന്ന് ഓടുന്ന ട്രെയിനിന്റെ അടിയിലേക്ക് വീഴുന്ന കോണ്‍സ്റ്റബിളിന്റെ ദൃശ്യം 
India

പ്ലാറ്റ്‌ഫോമില്‍ വച്ച് 'തലകറങ്ങി', കോണ്‍സ്റ്റബിള്‍ ഓടുന്ന ട്രെയിനിന്റെ അടിയിലേക്ക്; നടുക്കുന്ന വീഡിയോ 

ഉത്തര്‍പ്രദേശില്‍ റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഓടുന്ന ട്രെയിനിന്റെ അടിയിലേക്ക് വീണ് പൊലീസുകാരന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഓടുന്ന ട്രെയിനിന്റെ അടിയിലേക്ക് വീണ് പൊലീസുകാരന് ദാരുണാന്ത്യം. സ്‌റ്റേഷനിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിള്‍ വീഴാനുള്ള കാരണം വ്യക്തമല്ല.

ആഗ്രയിലെ രാജാ മാണ്ഡി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.  സ്‌റ്റേഷനിലൂടെ ഗുഡ്‌സ് ട്രെയിന്‍ കടന്നുപോകുമ്പോഴാണ് അപകടം ഉണ്ടായത്. ട്രെയിന്‍ സ്റ്റേഷനിലൂടെ കടന്നുപോകുമ്പോള്‍ വടി കൈയില്‍ പിടിച്ച് നില്‍ക്കുകയാണ് കോണ്‍സ്റ്റബിള്‍.

അതിനിടെ, എന്തൊ സംഭവിച്ചെന്ന മട്ടില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന കോണ്‍സ്റ്റബിള്‍ വട്ടം കറങ്ങി ഓടുന്ന ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. തലകറങ്ങിയതാണോ എന്നകാര്യം വ്യക്തമല്ല. അഞ്ചു സെക്കന്‍ഡിനുള്ളിലാണ് കോണ്‍സ്റ്റബിളിന് അപകടം സംഭവിക്കുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും