സുപ്രീം കോടതി ഫയല്‍
India

ഇലക്ടറല്‍ ബോണ്ട് വിവരം വെളിപ്പെടുത്തിയില്ല; എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

ബോണ്ടുകളെക്കുറിച്ചുള്ള വിവരം മാര്‍ച്ച് ആറിനകം പരസ്യപ്പെടുത്തണമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം പാലിക്കാതിരുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി. സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് എസ്ബിഐക്കെതിരെ ഹര്‍ജി നല്‍കിയത്.

ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരം മാര്‍ച്ച് ആറിനകം പരസ്യപ്പെടുത്തണമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതു പാലിക്കാതിരുന്ന എസ്ബിഐ കഴിഞ്ഞ ദിവസം, കാലാവധി ജൂണ്‍ 30 വരെ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇതിനെതിരെയാണ് എഡിആര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമയം നീട്ടി നല്‍കണമെന്ന ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കുമെന്നാണ് കരുതുന്നത്. ഇതിനൊപ്പം കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന ഹര്‍ജിയും എടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT