ഫയല്‍ ചിത്രം 
India

'മറ്റൊരു ഇടത്ത് കൂടി മത്സരിക്കുന്നോ?'; മമതയെ പരിഹസിച്ച് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത:  ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നന്ദിഗ്രാമിനെ കൂടാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നുണ്ടോയെന്ന് മോദി ചോദിച്ചു. ആദ്യം നിങ്ങള്‍ നന്ദിഗ്രാമില്‍ പോയി. ജനം നിങ്ങള്‍ക്കതിനുള്ള മറുപടിയും നല്‍കി. നിങ്ങള്‍ ബംഗാളിലെ എവിടെപോയാലും ജനം നിങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കുമെന്നും മോദി പറഞ്ഞു.

നന്ദിഗ്രാം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയില്‍ നിന്ന് മമത കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും മോദി പറഞ്ഞു. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ മമത നന്ദിഗ്രാമില്‍ തമ്പടിച്ചെന്നും മോദി പരഞ്ഞു. സ്വന്തം മണ്ഡലമായ ഭവാനീപൂര്‍ വിട്ട് നന്ദിഗ്രാമിലേക്ക് വന്നതിലെ അപകടം ഇപ്പോള്‍ മമതയ്ക്ക് മനസലിയെന്നും മോദി പറഞ്ഞു.

ബംഗാളിന്റെ സംസ്‌കാരത്തെ മമത അപമാനിച്ചെന്ന് മോദി പറഞ്ഞു. ബംഗ്ലാദേശിലെ മാ കാളി ക്ഷേത്രത്തില്‍ താന്‍ പ്രാര്‍ഥിക്കുന്നത് ദീദിയ്ക്ക് ഇഷ്ടമല്ല. മതവിശ്വാസമെന്നത് ഞങ്ങള്‍ക്ക് താത്കാലികമല്ലെന്നും വിശ്വാസത്തിലും പാരമ്പര്യത്തിലും ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT