ചിത്രം: പിടിഐ 
India

ലക്ഷദ്വീപില്‍ എയര്‍ ആംബുലന്‍സുകള്‍ക്ക് നിയന്ത്രണം; രോഗികളെ മാറ്റാന്‍ അനുമതി വേണം; വീണ്ടും വിവാദ ഉത്തരവുമായി അഡ്മിനിസ്‌ട്രേറ്റര്‍

ലക്ഷദ്വീപിലെ എയര്‍ ആംബുലന്‍സ് സംവിധാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:ലക്ഷദ്വീപിലെ എയര്‍ ആംബുലന്‍സ് സംവിധാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. 24-ാം തീയതി പുറത്തിറക്കിയ ഉത്തരവിലാണ് ഇതുള്ളത്. വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ മാറ്റേണ്ട രോഗികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നാലംഗ സമിതിയെ നിയോഗിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഉള്‍പ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് മാത്രമേ ഇനി രോഗികളെ എയര്‍ ആംബലന്‍സില്‍ മാറ്റാന്‍ സാധിക്കു. കമ്മിറ്റിയുടെ അനുമതി ഇല്ലെങ്കില്‍ രോഗികളെ കപ്പല്‍ മാര്‍ഗമേ മാറ്റാന്‍ സാധിക്കുകയുള്ളു. 

നേരത്തെ അതാത് ദ്വീപുകളിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് എയര്‍ ആംബുലന്‍സിന് അനുമതി നല്‍കാന്‍ സാധിക്കുമായിരുന്നു. പുതിയ തീരുമാനം ദ്വീപിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണാക്കുമുെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്. 

വിവിധ വകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ കണ്ടെത്താനാവശ്യപ്പെടുന്ന പുതിയ ഉത്തരവും ഇറക്കിയിട്ടുണ്ട്.  കാര്യക്ഷമതയില്ലാത്ത ജീവനക്കാര്‍ക്കെതിരേ നടപടിയുണ്ടായേക്കും. വിവിധ വകുപ്പുകളിലെ കരാര്‍ ജീവനക്കാരായ ദ്വീപുകാരെ പിരിച്ചുവിട്ടതില്‍ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് പുതിയ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ഫര്‍ഹാന്‍ പാക് നായകനായപ്പോള്‍ ചരിത്രം വഴി മാറി; അഭിഷേകിന്റെ റെക്കോര്‍ഡ് തകര്‍ത്തു; പരമ്പരയിലെ താരം

Delhi Protest: യൂത്ത് കോണ്‍ഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ

ഇന്‍ ബില്‍റ്റ് കൂളിങ് ഫാന്‍, 200 എംപി കാമറ, 9000 എംഎഎച്ച് ബാറ്ററി; വരുന്നു റിയല്‍മിയുടെ ഗെയിമിങ് ഫ്‌ലാഗ്ഷിപ്പ് ഫോണ്‍

ഐഡിബിഐ ബാങ്ക് ഓഹരികൾ വിൽക്കാൻ കേന്ദ്രാനുമതി; റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്, ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ്