പ്രതീകാത്മക ചിത്രം 
India

ദലിത് ബാലിക വിളമ്പിയ ഭക്ഷണം വലിച്ചെറിഞ്ഞു; സര്‍ക്കാര്‍ സ്‌കൂളിലെ പാചകക്കാരന്‍ അറസ്റ്റില്‍ 

ലിത് ബാലിക വിളമ്പിയ ഭക്ഷണം വലിച്ചെറിയാന്‍ കുട്ടികളോടു നിര്‍ദേശിച്ച സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഉദയ്പുര്‍: ദലിത് ബാലിക വിളമ്പിയ ഭക്ഷണം വലിച്ചെറിയാന്‍ കുട്ടികളോടു നിര്‍ദേശിച്ച സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. 

ബറോഡിയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ പാചകക്കാരനായ ലാലാ റാം ഗുര്‍ജാര്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ പാചകം ചെയ്യുന്ന ഭക്ഷണം വിദ്യാര്‍ഥികളെക്കൊണ്ട് വിളമ്പിക്കുകയായിരുന്നു പതിവ്. സാധാരണ ഇയാള്‍ മേല്‍ജാതിക്കാരായ വിദ്യാര്‍ഥികളെയാണ് ഇതിനു നിയോഗിക്കാറുള്ളത്. കഴിഞ്ഞ ദിവസം അധ്യാപിക നിര്‍ദേശിച്ചത് അനുസരിച്ച് ദലിത് വിഭാഗത്തില്‍നിന്നുള്ള പെണ്‍കുട്ടിയാണ് ഭക്ഷണം വിളമ്പിയത്.

ദലിത് ബാലിക ഭക്ഷണം വിളമ്പുന്നതു കണ്ട ലാലാ റാം അതു തടയുകയും വാങ്ങിയ കുട്ടികളോട് വലിച്ചെറിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ ഇത് അനുസരിച്ചു. തുടര്‍ന്ന് ദലിത് ബാലിക വീട്ടിലെത്തി വിവരം പറഞ്ഞു. ഇതിനെത്തുടര്‍ന്നു വീട്ടുകാര്‍ സ്‌കൂളില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം