പ്രതീകാത്മക ചിത്രം 
India

'പഠനത്തില്‍ മികവുപുലര്‍ത്തി'; സഹപാഠിയുടെ അമ്മ എട്ടാക്ലാസുകാരനെ കൊലപ്പെടുത്തി; പിടിയില്‍

പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിയോടുള്ള അനിഷ്ടമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പുതുച്ചേരി കാരയ്ക്കലില്‍ വിദ്യാര്‍ഥിയെ സഹപാഠിയുടെ അമ്മ വിഷം കൊടുത്ത് കൊലപ്പെടുത്തി.  കാരയ്ക്കല്‍ നെഹ്രുനഗര്‍ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ബാലമണികണ്ഠനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ അമ്മസഹായറാണി വിക്ടോറിയയെ പൊലീസ് അറസ്റ്റ് ചെയ്തു.

കാരയ്ക്കല്‍ നെഹ്രു ഹൗസിങ് കോളനിയില്‍ താമസിക്കുന്ന രാജേന്ദ്രന്‍ - മാലതി ദമ്പതികളുടെ മകനാണ് ബാലമണികണ്ഠന്‍. പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിയോടുള്ള അനിഷ്ടമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൂള്‍ഡ്രിങ്ക്‌സില്‍ വിഷം ചേര്‍ത്ത് ഇവര്‍ കുട്ടിക്ക് നല്‍കുകയായിരുന്നു. 

ഇന്നലെ സ്‌കൂളിലെത്തിയാണ് സഹപാഠിയുടെ അമ്മ വിഷം ചേര്‍ത്ത കൂള്‍ഡ്രിങ്ക്‌സ് ബാലമണികണ്ഠന് നല്‍കിയത്. വീട്ടിലെത്തിയതിന് പിന്നാലെ കുട്ടി നിര്‍ത്താതെ ഛര്‍ദ്ദിച്ചപ്പോള്‍ രക്ഷിതാക്കള്‍ ഉടനെ കാരയ്ക്കലിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹപാഠിയുടെ അമ്മയാണ് ജ്യൂസ് നല്‍കിയതെന്ന് വിദ്യാര്‍ഥി രക്ഷിതാക്കളോട് പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT