പ്രതീകാത്മക ചിത്രം 
India

വിധവയുമായി ലൈംഗിക ബന്ധത്തിനായി ബ്ലാക്ക്‌മെയില്‍; പൊലീസുകാരനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

പൊലീസുകാരന്‍ മുറിയിലെത്തി സ്ത്രീയുടെ വസ്ത്രം നിര്‍ബന്ധപൂര്‍വം അഴിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: പഞ്ചാബില്‍ വിധവയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുകയും ലൈംഗികമായി ഉപദ്രപിക്കുകയും ചെയ്ത എഎസ്‌ഐ നാട്ടുകാര്‍ കയ്യോടെ പിടികൂടി. പഞ്ചാബിലെ ബതിന്ദ ഗ്രാമത്തിലാണ് സംഭവം.

ഗുര്‍വിന്ദര്‍ സിങ് എന്ന പൊലീസുകാരനെയാണ് നാട്ടുകാര്‍ കയ്യോടെ പിടികൂടിയത്. സ്ത്രീയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്. സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസില്‍ നിന്ന് ഡിസ്മിസ് ചെയ്തു. റിമാന്റിലായ പ്രതി ജയിലില്‍ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മെയ് ആറിന് സ്ത്രീയുടെ വീട്ടില്‍ സഹപ്രവര്‍ത്തകരുമായി എത്തി എഎസ്‌ഐ  നടത്തിയ റെയ്ഡില്‍ മകനെ വ്യാജമയക്കുമരുന്ന് കൈവശം വച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മകന്‍ കോവിഡ് ബാധിതനായി വിട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഈ അവസരം മുതലാക്കി എഎസ്‌ഐ സ്ത്രിയില്‍ 60,000 രൂപ കൈവശപ്പെടുത്തുകയും ചെയ്തു.

പിന്നീട് മകനെ കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ രണ്ട് ലക്ഷം രൂപ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കളില്‍ നിന്ന് പണം സ്വരൂപിച്ച് ഒരുലക്ഷം രൂപ ഗുര്‍വിന്ദറിന് നല്‍കി. എന്നാല്‍ ഇതുകൊണ്ടെന്നും ഇയാള്‍ തൃപ്തനായില്ല. പിന്നീട് സ്ത്രീയോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാരന്റെ ബ്ലാക്ക് മെയില്‍ സഹിക്കാനാവാതെ വന്നതോടെ സ്്ത്രീ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. നാട്ടുകാര്‍ ഒരുക്കിയ കെണിയില്‍ പൊലിസുകാരന്‍ വീഴുകയായിരുന്നു.

നാട്ടുകാരുമായി ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി പ്രകാരം സ്ത്രീ പൊലീസുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വീട്ടില്‍ ഒളി ക്യാമറ സ്ഥപിച്ചിരുന്നു. പൊലീസുകാരനെ പിടികൂടാനായി വാതിലിന്റെ കുറ്റി ഇടരുതെന്ന് നാട്ടുകാര്‍ സ്ത്രീയോട് പറഞ്ഞിരുന്നു. പൊലീസുകാരന്‍ മുറിയിലെത്തി സ്ത്രീയുടെ വസ്ത്രം നിര്‍ബന്ധപൂര്‍വം അഴിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇയാളെ നാട്ടുകാര്‍ കയ്യോടെ മുതിര്‍ന്ന പൊലീസുകാര്‍ക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

SCROLL FOR NEXT