മെട്രോ സ്‌റ്റേഷനില്‍ ആത്മഹത്യാശ്രമം നടത്തുന്ന യുവതി 
India

മെട്രോ സ്‌റ്റേഷനില്‍ യുവതിയുടെ ആത്മഹത്യാശ്രമം; രക്ഷിച്ച് പൊലീസ്;  വീഡിയോ

കൗണ്‍സിങിന് ശേഷം  യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വീട്ടയച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെട്രോ സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി സുരക്ഷാ ജീവനക്കാരും പൊലീസും. ഫരീദാബാദിലെ സെക്ടര്‍ 28 മെട്രോ സ്‌റ്റേഷനിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്ച വൈകീട്ട്് ആറരയ്ക്കായിരുന്നു സംഭവം.

താഴേക്ക് ചാടാനായി സുരക്ഷാ ഭിത്തിയുടെ തട്ടില്‍ ഇരുന്ന യുവതിയെ പിന്തിരിപ്പിക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നതിനിടെ ഒരു പൊലീസുകാരന്‍ യുവതിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുന്‍പ് താഴേക്ക് ചാടാന്‍ യുവതി ശ്രമിച്ചെങ്കിലും ഇരുവരും ചേര്‍ന്ന് ഇവരെ മുകളിലേക്ക് എത്തിക്കുകയായിരുന്നു.

ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് യുവതി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍്ട്ടുകള്‍. കൗണ്‍സിങിന് ശേഷം  യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വീട്ടയച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ