പ്രതീകാത്മക ചിത്രം 
India

ഇന്നലെ 60,471 രോഗികള്‍; ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തില്‍ താഴെ

ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 2726 കോവിഡ് മരണമാണ്. 1,17,525 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 60,471 പേര്‍ക്ക്. കഴിഞ്ഞ എഴുപത്തിയഞ്ച്‌ ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 2726 കോവിഡ് മരണമാണ്. 1,17,525 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,95,70,881 ആണ്. ഇതില്‍ 2,82,80,472 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,77,031 നിലവില്‍ 9,13,378 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്. 

ഇന്നലെ വരെ 25,90,44,072 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും