സുപ്രീംകോടതി  ഫയല്‍
India

'സാമാജികര്‍ കൈക്കൂലി വാങ്ങുന്നത് ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യം'; സുപ്രീംകോടതിയുടെ അഞ്ച് സുപ്രധാന നിരീക്ഷണങ്ങള്‍

'കൈക്കൂലി സ്വീകരിക്കുമ്പോള്‍ അഴിമതി പൂര്‍ണമാകുന്നു'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങുന്നത് കുറ്റകൃത്യം ആണെന്നും അതിന് ജനപ്രതിനിധി എന്ന നിലയില്‍ പരിരക്ഷ അവകാശപ്പെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി. വോട്ടിന് കോഴയില്‍ ജനപ്രതിനിധികളെ വിചാരണയില്‍ നിന്നും ഒഴിവാക്കിയ 1998 ലെ വിധി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'കൈക്കൂലി സ്വീകരിക്കുമ്പോള്‍ അഴിമതി പൂര്‍ണമാകുന്നു' എന്നും കോടതി അഭിപ്രായപ്പെട്ടു. സാമാജികര്‍ കൈക്കൂലി വാങ്ങി വോട്ടു ചെയ്യുന്നതോ പ്രസംഗിക്കുന്നതോ ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണ്. ജനപ്രതിനിധികള്‍ വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണങ്ങള്‍ ഇവയാണ്.

നിയമനിര്‍മ്മാണ സഭകളിലെ അംഗങ്ങളുടെ അഴിമതിയും കൈക്കൂലിയും പൊതുജീവിതത്തിലെ സത്യസന്ധതയെ ഇല്ലാതാക്കുന്നു

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പ്രത്യേക പരിരക്ഷ നല്‍കിക്കൊണ്ടുള്ള പി വി നരസിംഹറാവു കേസിലെ ഭൂരിപക്ഷ വിധി, ഗുരുതരമായ അപകടമാണ്. അതിനാല്‍ അത് അസാധുവാക്കുന്നു.

അനധികൃതമായ പ്രതിഫലത്തിന് വഴങ്ങുന്നതോടെ, അഴിമതിയെന്ന കുറ്റം വ്യക്തമാകുന്നു. ഒരു സാമാജികന്‍ കൈക്കൂലി കൈപ്പറ്റുന്നതോടെ അഴിമതി പൂര്‍ണമാകുന്നു.

കൈക്കൂലി മൂലം ഒരു അംഗം ഒരു പ്രത്യേക രീതിയില്‍ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കപ്പെട്ടാല്‍, അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയെ തകര്‍ക്കുന്നു.

കൈക്കൂലി എന്നത് പാര്‍ലമെന്ററി പ്രത്യേക പരിരക്ഷ കൊണ്ട് സംരക്ഷിക്കപ്പെടുന്നില്ല. എന്നാല്‍ തെറ്റായ രീതിയില്‍ ഇത് വ്യാഖ്യാനിക്കുകയാണ് ചിലരെന്നും കോടതി നിരീക്ഷിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT