ദമ്പതികള്‍ക്ക് നേരെ വെടിവെയ്പ് നടന്ന സ്ഥലം പൊലീസ് സീല്‍ ചെയ്ത നിലയില്‍ 
India

വീണ്ടും ദുരഭിമാനക്കൊല?, ഒളിച്ചോടി കല്യാണം കഴിച്ച ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തു; യുവാവ് കൊല്ലപ്പെട്ടു, 19കാരി ഗുരുതരാവസ്ഥയില്‍

കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഒരു വര്‍ഷം മുന്‍പ് ഒളിച്ചോടി കല്യാണം കഴിച്ച യുവദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഒരു വര്‍ഷം മുന്‍പ് ഒളിച്ചോടി കല്യാണം കഴിച്ച യുവദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഭര്‍ത്താവ് തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ നില ഗുരുതരമായി തുടരുന്നു.

തെക്ക്പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതിനാണ് സംഭവം. 23 വയസുള്ള വിനയ് ദാഹിയയാണ് കൊല്ലപ്പെട്ടത്. നാലു ബുള്ളറ്റാണ് ശരീരത്തില്‍ നിന്ന് കണ്ടെടുത്തത്. വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ 19 വയസുള്ള കിരണ്‍ ദാഹിയ വെങ്കടേശ്വര ആശുപത്രിയില്‍ ചികിത്സയിലാണ്. വാടകവീട്ടില്‍ അതിക്രമിച്ച് കയറിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. നിരവധി തവണയാണ് ദമ്പതികള്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ത്തത്. ഇവരെ പിടികൂടുന്നതിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി ദ്വാരക പൊലീസ് അറിയിച്ചു.

സ്വകാര്യ വിമാനക്കമ്പനിയിലെ ജീവനക്കാരനാണ് വിനയ് ദാഹിയ. ഒരു വര്‍ഷം മുന്‍പ് വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഇവര്‍ ഒളിച്ചോടി കല്യാണം കഴിച്ചിരുന്നു. കുടുംബാംഗങ്ങളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'