കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്‍ ചിത്രം പിടിഐ 
India

രാജ്യത്ത് രോഗികള്‍ കുറയുന്നു; ഇന്നലെ രണ്ട് ലക്ഷത്തില്‍ താഴെ; മരണം 3511

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,96,427 പേര്‍ക്കാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ആഴ്ചകള്‍ക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെ. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,96,427 പേര്‍ക്കാണ്. 3,26,850 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3511 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കണക്കുകള്‍

ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874ആയി. ഇതില്‍2,40,54,861 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത്  3,07,231 പേരാണ്. നിലവില്‍ 25,86,782 പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,85,38,999പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!