ഫയല്‍ ചിത്രം 
India

കുറയാതെ കോവിഡ് ; ഇന്നലെ 41,649 പേര്‍ക്ക് രോഗബാധ; 593 മരണം

നിലവില്‍ 4,08,920 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 41,649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 593 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ 4,08,920 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,16,13,993 ആയി. 

ഇന്നലെ 37,291 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,07,81,263 ആയി. 

ഇന്നലെ 593 പേര്‍ കൂടി മരിച്ചതോടെ, ആകെ മരണം 4,23,810 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 46,15,18,479 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺ​ഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

ഭുവി 'സ്വിങ്' വീണ്ടും! 9 ഓവര്‍ പോരാട്ടം, ഇന്ത്യക്ക് ബാറ്റിങ്

'ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല''

ഐപിഎൽ താരലേലം ഡിസംബർ 16ന്? 3 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്!

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്‌കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ