ഫയല്‍ ചിത്രം 
India

ആദ്യമായി ഒന്നര ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; ചികിത്സയിലുള്ളവര്‍ പതിനൊന്ന് ലക്ഷത്തിന് മുകളില്‍, ആശങ്കയില്‍ രാജ്യം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,52,879പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,52,879പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 90,584പേര്‍ രോഗമുക്തരായി. 839പേര്‍ മരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗബാധിതരുടെ എണ്ണം  ഒരുലക്ഷത്തിന് പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യമായാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടക്കുന്നത്. 

1,33,58,805പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 1,20,81,443പേര്‍ രോഗമുക്തരായി. 11,08,087പേരാണ് ചികിത്സയിലുള്ളത്. 1,69,275 പേര്‍ മരിച്ചു. 

അതേസമയം, വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കാനായി ഇന്നുമുതല്‍ രാജ്യത്ത് നാലുദിവസം 'വാക്‌സിന്‍' ഉത്സവ് ആയി ആചരിക്കും.അര്‍ഹരായ കൂടുതല്‍ പേരിലേക്ക് വാക്‌സീന്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി വാര്‍ഡ് തലം മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ള ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളിലും ഇന്ന് മുതല്‍ വാക്‌സീന്‍ നല്‍കാന്‍ അനുമതിയുണ്ട്.

10,15,95,147പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. വാക്‌സിന്‍ ക്ഷാമം നേരിടുന്നത് ചൂണ്ടിക്കാട്ടി നിരവധി സംസ്ഥാനങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. കേരളത്തിലും വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ വാക്‌സിന്‍ ക്ഷാമം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്‍കി പൊലീസ്

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ 'മദര്‍ ഓഫ് ഓള്‍ ബോംബ്'? നിര്‍ണായക നീക്കവുമായി യുഎസ്

സിജെപിയുടെ തിരംഗ മാര്‍ച്ച് ഇന്ന്; എന്‍എസ് യുഐ പ്രതിഷേധത്തില്‍ നേതാക്കള്‍ കസ്റ്റഡിയില്‍, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര്‍ അടക്കം കസ്റ്റഡിയില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം