ഫയല്‍ ചിത്രം 
India

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 40,953 പേര്‍ക്ക് 

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 40,953 പേര്‍ക്ക് 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ 39,000 കടന്ന രോഗികളുടെ എണ്ണമാണ് ഇന്ന് 40,000 കടന്ന് കുതിച്ചത്.  

വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ വിദഗ്ധര്‍ നേരത്തെ നല്‍കിയിരുന്നു. പിന്നാലെയാണ് ദിവസവും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത്. 

188 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. 23,653 പേര്‍ക്കാണ് രോഗ മുക്തി. 

ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,15,55,284 ആയി. 1,11,07,332 പേര്‍ക്കാണ് ആകെ രോഗ മുക്തി. നിലവില്‍ 2,88,394 ആക്ടീവ് കേസുകള്‍. 1,59,558 പേരാണ് ഇതുവരെ മരിച്ചത്. 4,20,63,392 പേര്‍ക്ക് ഇതുവരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

സൗദിയിലേക്കുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണം; 17 വരെ വിമാനങ്ങള്‍ റദ്ദാക്കി

Delhi Protest|അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്

'എനിക്ക് 75 വയസായി, സാർ ഇരുന്നോളൂ എന്നെങ്കിലും പറയണ്ടേ, അതൊന്നുമില്ല'; എസ് ജെ സൂര്യയെ പ്രശംസിച്ച് രജനികാന്ത്

നിങ്ങൾ മിഥുനം രാശിയിലാണോ ജനിച്ചത്?; അറിയാം പ്രത്യേകതകൾ