ആര്യന്‍ ഖാന്‍ എന്‍സിബി കസ്റ്റഡിയില്‍ / പിടിഐ ചിത്രം 
India

'കോവിഡ് ലക്ഷണങ്ങളുണ്ട്'; ചോദ്യം ചെയ്യലിന് എത്താന്‍ സാധിക്കില്ലെന്ന് ആര്യന്‍ ഖാന്‍

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ചോദ്യം ചെയ്യലിന് എത്താന്‍ സാധിക്കില്ലെന്ന് നടന്‍ ഷാരൂഖ് ഖാന്റ മകന്‍ ആര്യന്‍ ഖാന്‍

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ചോദ്യം ചെയ്യലിന് എത്താന്‍ സാധിക്കില്ലെന്ന് നടന്‍ ഷാരൂഖ് ഖാന്റ മകന്‍ ആര്യന്‍ ഖാന്‍ അന്വേഷണ സംഘത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ ചോദ്യം ചെയ്യലിന് എത്താന്‍ സാധിക്കില്ലെന്ന് ആര്യന്‍ ഖാന്‍ അറിയിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

നേരത്തെ, ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ പുതിയ അന്വേഷണ സംഘം, ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച് ആര്യന് നോട്ടീസ് നല്‍കിയിരുന്നു. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ചയോ ചോദ്യം ചെയ്‌തേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

കേസ് അന്വേഷണത്തിനായി പുതുതായി രൂപീകരിച്ച സഞ്ജയ് സിങ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്യനെയും കൂട്ടുപ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, ആചിത് കുമാര്‍ എന്നിവരെയും വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. 

വിവാദങ്ങള്‍, വ്യക്തത തേടി അന്വേഷണ സംഘം 

കേസുമായി ബന്ധപ്പെട്ട് പല രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കേസ് ബിജെപിയുടെയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയുടെയും ഗൂഢാലോചനയാണെന്ന് ആരോപിച്ച് എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ, എന്‍സിപി നേതാക്കള്‍ക്ക് മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി. 

ആര്യന്‍ ഖാനെ കുടുക്കിയതാണെന്നും ഷാരൂഖ് ഖാനില്‍നിന്ന് പണംതട്ടാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചിരുന്നെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്നറിയാന്‍ കൂടിയാണ് ആര്യന്‍ ഖാനെ വീണ്ടും ചോദ്യംചെയ്യാന്‍ പുതിയ അന്വേഷണ സംഘം തീരുമാനിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT