പ്രതീകാത്മക ചിത്രം 
India

ചികിത്സയിലിരിക്കെ നഴ്സ് പീഡിപ്പിച്ചു; കോവിഡ് രോ​ഗി മരണത്തിന് കീഴടങ്ങി

ഏപ്രിൽ ആറിനാണ് ഇവർ പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായി 24 മണിക്കൂറിനുള്ളിൽ ഇവർ മരിച്ചതായാണ് പൊലീസ് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ ലൈം​ഗീക പീഡനത്തിന് ഇരയായ കോവിഡ് രോ​ഗി മരിച്ചു. ആശുപത്രിയിലെ പുരുഷ നഴ്സ് ആണ് 43കാരിയെ പീഡിപ്പിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിൽ സർക്കാർ ആശുപത്രിയിലാണ് സംഭവം. 

ഏപ്രിൽ ആറിനാണ് ഇവർ പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായി 24 മണിക്കൂറിനുള്ളിൽ ഇവർ മരിച്ചതായാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും സംഭവം പുറത്ത് പറയുന്നതും ഒരു മാസത്തിന് ശേഷമാണ്.  
 
ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ‍ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇവർ. പീഡനത്തിന് ഇരയായതിന് പിന്നാലെ ഇവർ വിവരം ഡോക്ടറെ അറിയിച്ചു. ഡോക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെ നഴ്സ് ആയ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേ ആശുപത്രിയിലെ മറ്റൊരു നഴ്സ് ആയ യുവതിയേയും ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നതായി പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT