ഫയല്‍ ചിത്രം 
India

ഇന്നലെ 29,616 പേര്‍ക്ക് കോവിഡ് ; കേരളത്തിന് പുറത്ത് 11,633 രോഗബാധിതര്‍ മാത്രം ; 290 മരണം

നിലവില്‍ 3,01,442 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 29,616 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  28,046 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 290 പേര്‍ കോവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ 3,01,442 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. രോഗമുക്തി നിരക്ക് 97.78 ശതമാനമാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 3,28,76,319 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ മൂന്നിലൊന്നും കേരളത്തിലാണ്. ഇന്നലെ സ്ഥിരീകരിച്ച 29,616 കേസുകളില്‍ 17,983 ഉം കേരളത്തിലാണ്. സംസ്ഥാനത്തിന് പുറത്ത് 11,633 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. 290 മരണങ്ങളില്‍ 127 ഉം കേരളത്തിലാണ്. 

ഇന്നലെ 290 പേര്‍ കൂടി മരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് മരണം 4,46,658 ആയി ഉയര്‍ന്നു. ഇതുവരെ രാജ്യത്താകെ  84,89,29,160 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍