ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 38,164 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 499 പേർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 38,660 പേർ കൂടി രോഗമുക്തി നേടിയതായും വാക്സിനേഷൻ 41 കോടിയിലേക്ക് അടുക്കുന്നതായും കേന്ദ്രസർക്കാർ അറിയിച്ചു. 40,64,81,493 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്.
കോവിഡ് മൂന്നാം തരംഗം കണക്കിലെടുത്ത് കേന്ദ്രസർക്കാർ മുന്നൊരുക്കം ശക്തമാക്കി. അവശ്യമരുന്നുകൾ അടക്കം 30 ദിവസത്തേയ്ക്കുള്ള ബഫർ സ്റ്റോക്കിന് രൂപം നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. റെംസിഡിവിർ അടക്കമുള്ള അവശ്യമരുന്നുകളാണ് സ്റ്റോക്ക് ചെയ്യുക. ഇതിന് പുറമേ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പാരസെറ്റമോൾ, ആന്റിബയോട്ടിക്സ് എന്നിവയും ശേഖരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates